നിറയെ കാഴ്ചകളുടെ വസന്തം; കുന്നിനുമുകളില്‍ പ്രകൃതിയോട് മിണ്ടിയും പറഞ്ഞും സുനില്‍ഷെട്ടിയുടെ വീട്


പുരയിടത്തില്‍ നിന്നും ലഭ്യമായ വലിയ പാറകള്‍ വീടിനുള്ളില്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നു.

സുനിൽ ഷെട്ടി, മാനാ ഷെട്ടി | Photo: instagram.com/suniel.shetty/

ബോളിവുഡ് സിനിമയിലെന്ന പോലെ തെന്നിന്ത്യന്‍ സിനിമകളിലും മറാഠി സിനിമകളിലും നിറസാന്നിധ്യമാണ് 90-കളിലെ ഹിറ്റ് മേക്കര്‍ സുനില്‍ഷെട്ടി.

മഹാരാഷ്ട്രയിലെ പടിഞ്ഞാറന്‍ മലനിരകളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹില്‍സ്‌റ്റേഷനായ ഖാഡാലയിലാണ് സുനില്‍ഷെട്ടിയുടെയും കുടുംബത്തിന്റെയും വീട് സ്ഥിതി ചെയ്യുന്നത്.

പ്രകൃതിയോട് ഇണങ്ങി, പച്ചപ്പുനിറഞ്ഞ അന്തരീക്ഷമാണ് വീടിനുള്ളിലും ചുറ്റിലുമുള്ളത്. വീടിനുള്ളിലും പുറത്തുമുള്ള ചെടികളും മരങ്ങളും ശാന്തമായ അന്തരീക്ഷമാണ് സമ്മാനിക്കുന്നു. കൃത്രിമമായ ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുന്നതിന് പകരം വീടിനുള്ളില്‍പ്പോലും തനതായ ചെടികളാണ് പിടിപ്പിച്ചിരിക്കുന്നത്. വീടിനുള്ളില്‍ ചെടികള്‍ക്ക് സൂര്യപ്രകാശം ലഭ്യമാക്കുന്നതിന് റൂഫില്‍ ഗ്ലാസ് നിരത്തിയിരിക്കുന്നു. പച്ചപ്പിനൊപ്പം കലയുടെയും സമ്മേളനമാണ് ഈ വീടെന്ന് പറയാം.

പുരയിടത്തിനോട് ചേര്‍ന്നുള്ള തോടും തോടിന് കുറുകെയുള്ള പാലവും നല്‍കുന്നത് പ്രകൃതിരമണീയമായ കാഴ്ചകളാണ്.
വിളരെ വിശാലമായ ഉദ്യാനമാണ് വീടിനോട് ചേര്‍ന്നുള്ളത്. മണ്ണിന്റെ നിറത്തോടെയുള്ള പടികള്‍ കയറിവേണം വീടിന്റെ മുറ്റത്ത് എത്താന്‍. ഈ പടികള്‍ എത്തുന്നതിനുമുമ്പുള്ള വഴികളില്‍ തടികള്‍ പാകിയിരിക്കുന്നു.

വീടിന്റെ മുറ്റം മുതല്‍ അകത്തളങ്ങളിലുമെല്ലാം വിവിധ തരത്തിലുള്ള പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നു. ബുദ്ധപ്രതിമ, മൃഗങ്ങളുടെ രൂപങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പച്ചപ്പിനും തടിക്കും മണ്ണിന്റെ നിറത്തിനുമെല്ലാം ഒരേ പോലെ പ്രാധാന്യം നല്‍കിയാണ് വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മുറ്റം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ വിശാലമായ സിറ്റൗട്ട് ആണ് സ്വാഗതം ചെയ്യുന്നത്. തറനിരപ്പില്‍ നിന്ന് താഴേക്കും വീടിന് തട്ടുണ്ട്. ഇവിടെ വീട്ടുകാരുടെ സ്വകാര്യയെ ഹനിക്കാതെ ലിവിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. പ്രകൃതിയുമായി നേരിട്ട് ചേര്‍ന്നുനില്‍ക്കുന്ന വിധമാണ് ഇവിടെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചുവരുകള്‍ ഇഷ്ടികകൊണ്ട് മറയ്ക്കാതെ ഗ്ലാസ് ഡോറുകളാണ് നല്‍കിയിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് ഡൈനിങ് ഏരിയ കൊടുത്തിരിക്കുന്നു. മരത്തില്‍ കടഞ്ഞെടുത്തതാണ് ഡൈനിങ് ടേബിള്‍. മരത്തിലെ കുഴിവുകളും പോടുകളും ഒന്നും അടയ്ക്കാതെ അതേ പടി നിലനിര്‍ത്തിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ പ്രധാന ആകര്‍ഷണവും ഇതുതന്നെയാണ്. ഇതിനോട് ചേര്‍ന്ന് തന്നെ മറ്റൊരു ലിവിങ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ഓട്ടോമാറ്റിക്കലി തുറക്കാന്‍ കഴിയുന്ന റൂഫിങ് ആണ് ഈ ലിവിങ് റൂമിന്റെ പ്രത്യേക. നിര്‍ദേശം നല്‍കുന്നതിന് അനുസരിച്ച് ഇത് തുറക്കും. ഇവിടെയിരുന്ന് ആകാശകാഴ്ചകള്‍ നേരിട്ട് ആസ്വദിക്കാന്‍ കഴിയും.

പുരയിടത്തില്‍ നിന്നും ലഭ്യമായ വലിയ പാറകള്‍ വീടിനുള്ളില്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നു. തിളക്കം കുറഞ്ഞ, മണ്ണില്‍ നിര്‍മിച്ച ടൈലുകളാണ് വീടിന് മിക്കയിടത്തും ഫ്‌ളോറിങ് ആയി നല്‍കിയിരിക്കുന്നത്.

വീടിനുള്ളില്‍ സെറ്റ് ചെയ്തിരിക്കുന്ന ഫാമിലി തിയേറ്റര്‍ ആണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് സിനിമകള്‍ ആസ്വദിക്കുന്നതിന്, ആഡംബര തിയേറ്ററുകള്‍ക്കു സമമായ സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു. ഇവിടുത്തെ ചുവരുകളില്‍ സുനില്‍ഷെട്ടി അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകള്‍ ഫ്രെയിം ചെയ്ത് തൂക്കിയിരിക്കുന്നു.


Content Highlights: actor suniel shettys home, open to nature home, myhome, home plans, celebrity home

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented