നയനമനോഹരം ബിപാഷ ബസുവിന്റെയും കരണ്‍ ഗ്രോവറിന്റെയും ബാന്ദ്രയിലെ വീട്


ചിത്രരചനയ്ക്കും പെയിന്റിങ്ങിനുമായി ഈ വീട്ടില്‍ പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്.

ബിപാഷ ബസുവും കരൺ സിങ് ഗ്രോവറും | Photo: Instagram

അച്ഛനും അമ്മയുമാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടീനടന്മാരായ ബിപാഷ ബസുവും കരണ്‍സിങ് ഗ്രോവറും. 2016-ല്‍ വിവാഹിതരായ ഇരുവരും വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും മറ്റും അടുത്തിടെ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

ബോളിവുഡിലെ സെലിബ്രിറ്റികളായ ഷാറൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, മനീഷ് മല്‍ഹോത്ര എന്നിവരുടെയെല്ലാം വീടുകളോട് ചേര്‍ന്നാണ് ബിപാഷയുടെയും കരണിന്റെ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ ഉള്ളില്‍ നിന്നുള്ള ധാരാളം ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉള്ളില്‍ നിറയെ ആഡംബരം നിറഞ്ഞ, എല്ലാവിധ സൗകര്യങ്ങളോടും കൂടി പണികഴിപ്പിച്ചതാണ് ഈ ഭവനം.

ഇവിടെയെത്തുമ്പോള്‍ അതിമനോഹരമായ പ്രവേശനകവാടമാണ് അതിഥികളെ വീടിനുള്ളിലേക്ക് സ്വാഗതം ചെയ്യുന്നത്. ക്രീം നിറമുള്ള ഫ്‌ളോറിങ്ങും മാര്‍ബിള്‍ പതിച്ച ചുമരുകളും തടിയില്‍ തീര്‍ത്ത അലങ്കാരവസ്തുക്കളുമാണ് പ്രവേശനകവാടത്തെ ആകര്‍ഷകമാക്കുന്നത്.

ധാരാളം ചെടികള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്ന റൂഫ് ടോപ്പാണ് വീടിന്റെ പ്രധാന ആകര്‍ഷങ്ങളിലൊന്ന്. താരങ്ങള്‍ ഒഴിവ് സമയം ചെലവഴിക്കുന്നതും യോഗ ചെയ്യുന്നതും ഇവിടെയാണ്.

അഭിനയം കഴിഞ്ഞാല്‍ കരണിന്റെ ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൊന്ന് ചിത്രരചനയാണ്. അതിനാല്‍, ചിത്രരചനയ്ക്കും പെയിന്റിങ്ങിനുമായി ഈ വീട്ടില്‍ പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. ഇവിടെ ഫര്‍ണിച്ചറുകളില്‍ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത് തടിയിലാണ്. ടെറസിലൊരുക്കിയിരിക്കുന്ന പൂന്തോട്ടത്തിന് പിന്നിലായാണ് ഈ മുറി നല്‍കിയിരിക്കുന്നത്.

ബിപാഷയുടെയും കരണിന്റെയും ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ലിവിങ് ഏരിയ അകത്തളം കൂടുതല്‍ മനോഹരമാക്കുന്നു. ഇളംനിറം പൂശിയ ചുമരുകളില്‍ തടികളില്‍ തീര്‍ത്ത അലങ്കാരവസ്തുക്കള്‍ ചന്തം തീര്‍ക്കുന്നു.

അതിവിശാലമാണ് ഇരുവരുടെയും കിടപ്പുമുറി. കിങ് സൈസ്ഡ് ബെഡും സ്വര്‍ണനിറമുള്ള ക്ലോസറ്റ് ഡോറും മെറ്റാലില്‍ നിര്‍മിച്ച ലാമ്പും കിടപ്പുമുറിയെ സജീവമാക്കുന്നു. ഇത് കൂടാതെ കോഫീ ടേബിളും ചെയറുകളും ഇവിടെയുണ്ട്.

Content Highlights: celebrity home, myhome, bipasha basu and karan singh gover, mumbai bandra home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented