വീട്ടില്‍ ഭംഗിക്കു മാത്രമാണോ നടുമുറ്റം നിര്‍മിക്കുന്നത്?


ടുമുറ്റങ്ങളോട് പ്രത്യേക ഇഷ്ടക്കൂടുതലുള്ളവരാണ് മലയാളികള്‍. പണ്ടത്തെ നാലുകെട്ടുകളെ അനുസ്മരിപ്പിക്കുന്ന നടുമുറ്റങ്ങള്‍ ആധുനിക ശൈലിയിലുള്ള ഡിസൈനില്‍ ആവിഷ്‌കരിക്കുന്നവര്‍ ഏറെയാണ്. എന്തിനാണ് വീട്ടില്‍ നടുമുറ്റങ്ങള്‍ എന്നാലോചിച്ചിട്ടുണ്ടോ? വീടിന്റെ ഭംഗി കൂട്ടാനും പ്രകൃതിയോട് കൂടുതല്‍ അടുത്തുനില്‍ക്കാനും മാത്രമല്ല മറ്റു ചില ഗുണങ്ങള്‍ കൂടി നടുമുറ്റങ്ങള്‍ക്കുണ്ട്.

വീടിനുള്ളിലെ താപനില ക്രമീകരിക്കുന്നതിനും പ്രകൃതിദത്തമായ വെളിച്ചം കൂടുതല്‍ ലഭിക്കുന്നതിനുമാണ് സാധാരണയായി നടുമുറ്റങ്ങള്‍ക്ക് വീടുകളില്‍ ഇടം നല്‍കുന്നത്. ചൂടുള്ള വായുവിനെ മുകളിലേക്ക് പുറംതള്ളുകയും തണുത്ത വായുവിനെ താഴെത്തന്നെ നിലനിര്‍ത്തുകയും ചെയ്യാന്‍ നടുമുറ്റങ്ങള്‍ക്ക് കഴിയും.

നടുമുറ്റങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിലും ഇന്നു പുതുമകളുണ്ട്. മഴവെള്ളം ഊര്‍ന്നിറങ്ങുന്ന രീതിയിലുള്ള ഡിസൈന്‍ മാത്രമല്ല, പോളി കാര്‍ബണേറ്റോ ഗ്ലാസോ ഉപയോഗിച്ചും നടുമുറ്റങ്ങള്‍ ഉണ്ടാക്കാം. നടുമുറ്റങ്ങളില്‍ ചെടികള്‍ നടുന്നതും ഇന്ന് സാധാരണമാണ്. ഇന്‍ഡോര്‍ പ്ലാന്റുകളാണ് ഇവിടെ നട്ടുപിടിപ്പിക്കാറുള്ളത്. റസ്റ്റിക് ഫിനിഷിലുള്ള ടൈലുകള്‍ ഉപയോഗിക്കുന്നതു വഴി നടുമുറ്റത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കാം.

Content Highlights: benefits of courtyards


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented