Photo: Pixabay
കിടപ്പുമുറിക്ക് മേക്കോവര്‍ വേണമെന്ന് തോന്നാറുണ്ടോ? വലിയ ചെലവില്ലാതെ നടപ്പാക്കാം ഈ ഐഡിയകള്‍
1. ടേബിള്‍ ലാമ്പുമായി മാച്ച് ചെയ്യുന്ന നിറത്തിലുള്ള ബെഡ്ഷീറ്റ്, അല്ലെങ്കില്‍ മുറിയിലെ വാള്‍ പെയിന്റുമായി യോജിച്ചു പോകുന്ന പില്ലോ കവറുകള്‍ എന്നിവ നല്‍കാം
2. കിടപ്പുമുറിക്ക് ക്യൂട്ട് ലുക്ക് നല്‍കിയാലോ. പിങ്ക്, പര്‍പ്പിള്‍ നിറങ്ങളിലുള്ള ഡ്രേപ്പ് ചെയ്ത കര്‍ട്ടണ്‍, സ്‌കര്‍ട്ട് ഡ്രേപ്പിങ് നല്‍കിയ പ്രിന്റഡ് ചെയര്‍, ഫഌറി വാള്‍പേപ്പര്‍... എന്നിങ്ങനെ
3. മുറിയില്‍ വാം മൂഡ് നല്‍കിയാലോ? ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള വാളുകളും ബ്രൗണ്‍ കളറിന്റെ വേരിയേഷനുകളിലുള്ള ബെഡ്ഷീറ്റും പില്ലോസും.
4. വീടിന് പുറംഭാഗത്തൊക്കെ നല്‍കുന്നതുപോലെ സ്‌റ്റോണ്‍ വാള്‍സ് നല്‍കാം. എര്‍ത്തി ഫീലിങ് നല്‍കാന്‍ ഇത് സഹായിക്കും. ഒരു വാള്‍ മാത്രം സ്റ്റോണ്‍ ക്ലാഡിങ് നല്‍കി, ബാക്കി ഭിത്തികള്‍ക്ക് ബ്ലൂവിന്റെ വേരിയേഷന്‍സ് കൊടുക്കുന്നതും ഭംഗിയാണ്.
5. ചെറിയ റൂമാണോ, വലിയ ഫര്‍ണിച്ചറുകള്‍ വേണ്ട. പകരം ബില്‍ട് ഇന്‍ ടേബിള്‍, ചെയര്‍, കിടക്ക ഇവയാക്കാം. ലോ ഗ്രൗണ്ട് കിടക്കകളാണ് നല്ലത്.
6. സ്‌മോക്കി ടെക്‌സ്ചര്‍ വാളുകളും കിടപ്പ് മുറിക്ക് യോജിച്ചതാണ്. വലിയ വൈറ്റ് ലൈറ്റുകളും വൈറ്റ് കളര്‍ കിടക്കവിരികളും പില്ലോയും കൂടിയായാല്‍ അടിപൊളി.
7. കിടപ്പ് മുറിക്ക് ബൊമീഹിയന്‍ ഫീല്‍ നല്‍കിയാലോ. ഏതെങ്കിലും ഒരു ഭിത്തിയില്‍ വലിയ ഒരു പെയിന്റിങ് നല്‍കാം. അത് തൂക്കിയിടുകയല്ല, ചാരി വച്ചതുപൊലെ അറേഞ്ച് ചെയ്യുകയാണ് വേണ്ടത്.
8. ഒരു ജൂട്ട് റഗ്ഗ്, വുഡന്‍ സൈഡ് ടേബിള്‍, സ്‌ട്രൈപ്പഡ് പ്രിന്റ് പില്ലോസ്, ഭിത്തിയില്‍ ഓഷ്യന്‍ ഫോട്ടോഗ്രാഫ്, വൈറ്റ് വാള്‍സ്... സിമ്പിള്‍ ആന്‍ഡ് ക്ലാസിക്.
9. കാനൊപി ബെഡിന്റെ മുകളിലെ വിരിപ്പ് വൈറ്റ് നിറത്തിലുള്ളവയായാലോ. സില്‍ക്ക്, വെല്‍വറ്റ്... എന്നിങ്ങനെ ഏതെങ്കിലും സോഫ്റ്റ് മെറ്റീരിയലില്‍ ഞൊറിവുകള്‍ നല്‍കിയാല്‍ കൂടുതല്‍ ഭംഗി ലഭിക്കും.
10. തീം ബേസ്ഡ് കിടപ്പുമുറികള്‍ എപ്പോഴും ട്രെന്‍ഡാണ്. അതിഥികളുടെ മുറി, കുട്ടികളുടെ ബെഡ്‌റൂം ഇവയാണ് തീം ബേസ്ഡ് ആക്കാന്‍ ഏറ്റവും നല്ലത്. കുട്ടികളുടെ മുറിയില്‍ ബങ്ക് ബെഡുകള്‍ സെറ്റ് ചെയ്യാം. കപ്പലിനുള്ളിലെ കിടപ്പുമുറികള്‍ പോലെ.
Content Highlights: Bedroom Makeover Ideas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..