പുത്തന്‍ വീടിന്റെ വീഡിയോ പങ്കുവെച്ച് അംകിത ലോഖംഡേ; കമന്റുമായി സ്മൃതി ഇറാനിയും കങ്കണയും


അംകിതയുടെ വീഡിയോയ്ക്ക് 'ദൈവം അനുഗ്രഹിക്കട്ടെ' എന്ന് കമന്റുമായി സ്മൃതി ഇറാനി എത്തി.

അംകിത ലോഖംഡേ, വിക്കി ജെയ്ൻ | Photo: Instagram

സിനിമാപ്രേമികള്‍ക്കും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള നടിയാണ് അംകിത ലോഖംഡേ. കഴിഞ്ഞ വര്‍ഷമായിരുന്നു ബിസിനസുകാരനായ വിക്കി ജെയ്‌നുമായുള്ള താരത്തിന്റെ വിവാഹം. വിവാഹത്തിന് പിന്നാലെ സ്വന്തമായി വീട് വാങ്ങിയിരിക്കുകയാണ് താരം. ഇപ്പോഴിതാ മനോഹരമായ വീടിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് അവര്‍. ഗൃഹപ്രവേശനച്ചടങ്ങ് ദിവസം പകര്‍ത്തിയ വീഡിയോ ആണിത്. വിക്കിയുടെ കുടുംബത്തെയും വീട്ടിലെത്തിയ മറ്റ് അതിഥികളെയും അവര്‍ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്.

വിശാലമായ, അതേസമയം ഒത്തിണക്കത്തോടെ ഡിസൈന്‍ ചെയ്ത വീടിന്റെ അകത്തളമാണ് വീഡിയോയില്‍ കാണാന്‍ കാണാന്‍ കഴിയുക. സ്മൃതി ഇറാനി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'ക്യുന്‍കി സാസ് ബി കഭി ബാഹു ഥീ' എന്ന ഹിന്ദി സീരിയലിന്റെ തീം സോങ് പശ്ചാത്തല സംഗീതമായി ചേര്‍ത്താണ് അംകിത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ഈ ടി.വി. സീരിയലില്‍ സ്മൃതി ഇറാനി അവതരിപ്പിച്ച കഥാപാത്രമായ തുളസി വിരാനി കാണികളെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്ന അതേ രീതിയിലാണ് അംകിതയുടെ വീഡിയോ തുടങ്ങുന്നത്. സ്മൃതി ഇറാനിക്കും നിര്‍മാതാവായ ഏക്താ കപൂറിനുമാണ് ഈ വീഡിയോ സമര്‍പ്പിക്കുന്നതെന്ന് അംകിത പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഇരുവരും ഈ വീഡിയോ ഇഷ്ടപ്പെടുമെന്ന് കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

അംകിതയുടെ വീഡിയോയ്ക്ക് 'ദൈവം അനുഗ്രഹിക്കട്ടെ' എന്ന് കമന്റുമായി സ്മൃതി ഇറാനി എത്തി. 'മനോഹരമായിരിക്കുന്നു' എന്ന കമന്റാണ് ഏക്താ കപൂര്‍ നല്‍കിയിരിക്കുന്നത്.

വീട് അതിമനോഹരമായിരിക്കുന്നുവെന്നാണ് ബോളിവുഡ് നടി കങ്കണാ റണൗട്ട് അഭിപ്രായപ്പെട്ടത്. ബോളിവുഡ് ചിത്രമായ മണികര്‍ണികയില്‍ കങ്കണയ്‌ക്കൊപ്പം അംകിതയും വേഷമിട്ടിരുന്നു.

രണ്ടാഴ്ചയ്ക്ക് മുമ്പ് ഗൃഹപ്രവേശനച്ചടങ്ങില്‍ നിന്നുള്ള ചിത്രം അംകിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിരുന്നു. എന്റെ സ്വപ്‌നങ്ങളുമൊത്തുള്ള ജീവിതം നിങ്ങളോടൊപ്പം സൃഷ്ടിക്കാന്‍ ഞാന്‍ കെല്‍പ്പുള്ളവളായിരിക്കുന്നു, നിങ്ങള്‍ തയ്യാറാണോ ജെയ്ന്‍ എന്ന ചോദ്യം ക്യാപ്ഷനായി ചേര്‍ത്താണ് അംകിത ചിത്രം പങ്കുവെച്ചിരുന്നത്.

സമകാലീന, പരമ്പരാഗത ശൈലികള്‍ കൂട്ടിയിണക്കിയാണ് വീടിന്റെ ഡിസൈനിങ്ങും പ്ലാനിങ്ങും ചെയ്തിരിക്കുന്നത്. തൂവെള്ള നിറമുള്ള ഫര്‍ണിച്ചറുകളും പെയിന്റുമാണ് വീടിന് മുഴുവനായും തിരഞ്ഞെടുത്തിരിക്കുന്നത്.

ബ്രേക്ക് ഫാസ്റ്റ്കൗണ്ടറോട് കൂടിയതാണ് കിച്ചന്‍. അതിവിശാലമാണ് ലിവിങ് ഏരിയ. ഇതിനോട് ചേര്‍ന്നാണ് ഡൈനിങ് ഏരിയ സ്ഥിതി ചെയ്യുന്നത്. ചുമരുകെട്ടി വേര്‍തിരിക്കാതെയാണ് ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫാമിലി ലിവിങും ഗസ്റ്റ് ലിവിങ്ങും അടുത്തതടുത്തായാണ് സ്ഥിതി ചെയ്യുന്നത്. തൂവെള്ള നിറമുള്ള ലൈറ്റിങ്ങും മുറികളുടെ വിശാലത വര്‍ധിപ്പിക്കുന്നത്. പരമാവധി സൂര്യപ്രകാശം വീടിനുള്ളിലേക്ക് ലഭിക്കുന്നതിനായി ലിവിങ് ഏരിയയുടെ ഒരു വശം ഗ്ലാസ് കൊണ്ടാണ് ണറച്ചിരിക്കുന്നത്.

വീട്ടിലെ മറ്റൊരു പ്രധാന ആകര്‍ഷണം പൂജാ ഏരിയ ആണ്.


Content Highlights: ankita lokhande, introduces fans to new home, myhome, celebrity home

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented