ഇവിടെ ചരിത്രം ഉറങ്ങുന്നു; ‌‌കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം ജീർണാവസ്ഥയിൽ


വി. വിപിൻ‍രാജ്

അമ്മച്ചിക്കൊട്ടാരം

കോടമഞ്ഞ് മൂടിയ കാട്ടുപാതയിലൂടെയാണ് യാത്ര. കൂറ്റന്‍ മരങ്ങള്‍ക്ക് നടുവില്‍ കൗതുകവും ദുരൂഹവുമായ നാലുകെട്ടും ഇടവഴികളും വലിയ മുറികളും നിറഞ്ഞ വലിയൊരു കൊട്ടാരത്തിലേക്ക്. കുട്ടിക്കാനത്തുള്ള അമ്മച്ചി കൊട്ടാരത്തിലേക്ക്...

ഇരുന്നൂറിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കൊട്ടാരം തിരുവിതാംകൂര്‍ രാജവംശത്തിന്റെ വേനല്‍ക്കാല വസതിയായിരുന്നു. കൊട്ടാരമെന്ന പേരുണ്ടെങ്കിലും ഇന്ന് തീര്‍ത്തും ജീര്‍ണാവസ്ഥയിലാണ്.

കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തുനിന്നും ഒരു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊട്ടാരത്തിലേക്കുള്ള പാതയിലെത്താം. ഈ കാട്ടുപാതയിലൂടെ കുറച്ചുദൂരം യാത്രചെയ്താല്‍ ചെന്നെത്തുന്നത് കാടുപിടിച്ച് ജീര്‍ണ്ണാവസ്ഥയില്‍ കിടക്കുന്ന അമ്മച്ചിക്കൊട്ടാരത്തിലേക്കാണ്.

ചരിത്രമുറങ്ങുന്ന കൊട്ടാരം

തിരുവിതാംകൂറില്‍ തായ് വഴി ഭരണകാലത്ത് റാണി പദവി രാജാവിന്റെ സഹോദരിക്കായിരുന്നു. രാജാവിന്റെ പത്‌നിക്ക് അമ്മച്ചി പദവിയും. അങ്ങനെയാണ് രാജാവിന്റെ പത്‌നി താമസിച്ചിരുന്ന കൊട്ടാരത്തിനു അമ്മച്ചി കൊട്ടാരം എന്ന പേര് വന്നത്. വിശാലമായ ദര്‍ബാര്‍ ഹാളും മഹാരാജാവിന്റെ മന്ത്രമണ്ഡപവും കുതിരലായവും ഭൂഗര്‍ഭപാതകളും കളിസ്ഥലവും കല്‍ക്കുളവും കൊട്ടാരത്തിന്റെ ഭാഗമായി പണിതിരുന്നു.

ബ്രിട്ടിഷ് അധിനിവേശ കാലത്ത് ചരിത്രപ്രധാന്യമായ രാജകീയ തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞത് ഈ കൊട്ടാരത്തില്‍ നിന്നാണ്. പാചകശാലയ്ക്കു പിന്നിലുള്ള ഭൂഗര്‍ഭപാതകളുടെ തുടക്കം ഇപ്പോള്‍ അടഞ്ഞ നിലയിലാണ്. ഇതില്‍ ഒരു തുരങ്കം ചെന്നെത്തുന്നത് മൈലുകള്‍ക്കകലെയുള്ള പീരുമേട് മേജര്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര പരിസരത്താണ്.

ചിദംബരം പിള്ള മെമ്മോറിയല്‍ സ്‌കൂളിന് സമീപം ഇന്നും ഇതിന്റെ ശേഷിപ്പുകള്‍ ഉണ്ട്. തേയില കൃഷി വ്യാവസായിക അടിസ്ഥാനത്തില്‍ ഹൈറേഞ്ചില്‍ പരീക്ഷിച്ച് വിജയം കണ്ട ബ്രിട്ടീഷുകാരനായ ജോണ്‍ ഡാനിയല്‍ മണ്‍റോ കൊട്ടാരം താവളമാക്കിയിരുന്നു.

കൊട്ടാരത്തിലെ മാര്‍ബിളില്‍ തീര്‍ത്ത വാഷ്‌ബേസിന്‍

സിനിമകളിലെ പ്രേതാലയം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത്യാഡംബരം നിറഞ്ഞ കെട്ടിടമായിരുന്നത് ഇന്ന് ജീര്‍ണാവസ്ഥയിലാണ്. പട്ടുപരവതാനികളും വിലമതിക്കാനാവാത്ത ഛായാചിത്രങ്ങളും തടി ഉപകരണങ്ങളും പഴയ തലമുറയുടെ ഓര്‍മയില്‍ ഇന്നുമുണ്ട്. മാര്‍ബിളില്‍ തീര്‍ത്ത വാഷ് ബേസിന്‍ മാത്രമാണ് ആകെയുള്ള ശേഷിപ്പ്.

ഒട്ടേറെ സിനിമകള്‍ക്ക് കൊട്ടാരം ലൊക്കേഷനായിട്ടുണ്ടെങ്കിലും ഫഹദ് ഫാസില്‍ നായകനായി ചായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത് കാര്‍ബണ്‍, പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങള്‍ ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് കൊട്ടാരത്തിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തിത്തുടങ്ങിയത്. കൂടുതലും പ്രേതാലയ പശ്ചാത്തലമുള്ള ചിത്രങ്ങളിലേക്ക് മാത്രമെന്ന നിലയില്‍ കൊട്ടാരത്തിന്റെ അവസ്ഥമാറിപ്പോയിരിക്കുന്നു.

കാലങ്ങളായി പ്രദേശവാസിയായ ധര്‍മ്മലിംഗമാണ് കൊട്ടാരത്തിന്റെ സൂക്ഷിപ്പുകാരന്‍. ധര്‍മ്മലിംഗം കുടുംബമായി ഇവിടെയാണ് താമസം. രാജഭക്തിയോടുകൂടി തമിഴ് കലര്‍ന്ന മലയാളത്തിലാണ് മിത്തുകള്‍ നിറഞ്ഞ ധര്‍മ്മലിംഗത്തിന്റെ വിവരണം. ചരിത്രത്തിനുമപ്പുറം ധര്‍മ്മലിംഗം നല്‍കുന്ന വിവരങ്ങളാണ് സഞ്ചാരികള്‍ക്ക് ആശ്രയം. കൊട്ടാരം ചുറ്റിക്കാട്ടുന്നതിനിടെ സഞ്ചാരികളുടെ ഏതു സംശയങ്ങള്‍ക്കും ധര്‍മ്മലിംഗം മറുപടി നല്‍കും.

ദര്‍ബാര്‍ ഹാള്‍

പുരാവസ്തു ഏറ്റെടുക്കണം

ചരിത്ര ശേഷിപ്പുകളും രാജകീയ ഭരണത്തിന്റെ സ്മരണകളും നിറഞ്ഞ പ്രദേശം സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.

കൊട്ടാരത്തിന്റെ ഉടമസ്ഥതയെ കുറിച്ച് ഉണ്ടായ തര്‍ക്കങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാദമായിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ കൊട്ടാരമുള്ളത്.

Content Highlights: ammachi kottaram, kuttikkanam at idukki district, myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented