ആംബർ ഹേഡ്, ആംബർ ഹേഡ് മകൾക്കൊപ്പം
മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പുമായുള്ള മാനനഷ്ടക്കേസ് തോറ്റതിന് പിന്നാലെ കാലിഫോര്‍ണിയയിലെ തന്റെ വീട് വിറ്റ് ഹോളിവുഡ് നടി ആംബര്‍ ഹേഡ്. കാലിഫോര്‍ണിയയിലെ യുക്കാ വാലിയില്‍ സ്ഥിതി ചെയ്യുന്ന വീട് 1.05 മില്ല്യണ്‍ ഡോളറിനാണ് വിറ്റതെന്ന് റിപ്പോര്‍ട്ട്.
മൂന്ന് കിടപ്പുമുറികള്‍, മൂന്ന് ടോയ്ലറ്റുകള് എന്നിവയാണ് ഈ വീട്ടിലെ പ്രധാനസൗകര്യങ്ങള്‍. 2019-ലാണ് ആംബര്‍ ഹേഡ് ഈ വീട് വാങ്ങുന്നത്.
മാനനഷ്ടക്കേസ് പരാജയപ്പെട്ടതിന് പിന്നാലെ താന്‍ ഇനി മുഴുവന്‍ സമയവും തന്റെ മകള്‍ക്കായി മാറ്റിവയ്ക്കുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. കാലിഫോര്‍ണിയയിലെ വീട് വിറ്റതിന് ശേഷം താന്‍ ഇനി എവിടെ താമസിക്കുമെന്നകാര്യം താരം വ്യക്തമാക്കിയിട്ടില്ല.
കേസ് നടക്കുന്ന സമയത്ത് താന്‍ യുക്കാ വാലിയിലാണ് താമസിക്കുന്നതെന്ന് താരം വെളുപ്പെടുത്തിയത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. കാലിഫോര്‍ണിയയിലെ മൊജാവേ മരുഭൂമിയോട് ചേര്‍ന്നാണ് യുക്കാ വാലി സ്ഥിതി ചെയ്യുന്നത്.
ഈ വീടിന്റെ ഉള്ളില്‍നിന്നുള്ള ധാരാളം ചിത്രങ്ങള്‍ ആംബര്‍ സോഷ്യല്‍ മീഡിയയില്‍ മുമ്പ് പങ്കുവെച്ചിട്ടുണ്ട്. ഡബിള്‍ ഹൈറ്റ് സീലിങ്ങോട് കൂടിയ ലിവിങ് ഏരിയയും ആധുനിക സൗകര്യങ്ങള്‍ അടങ്ങിയ അടുക്കളയും ചെറിയൊരു പൂന്തോട്ടവുമെല്ലാം ഇവിടെയുണ്ട്.
2015-ല്‍ പണി കഴിപ്പിച്ച ഈ വീടിന് 2500 ചതുരശ്ര അടിയാണ് വിസ്തീര്‍ണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..