വെക്കേഷനായാല്‍ ബീച്ചിലേക്കും അല്ലെങ്കില്‍ ശാന്തമായ മറ്റേതെങ്കിലും സ്ഥലങ്ങളിലേക്കും യാത്രപോകാന്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. അങ്ങനെയൊരു യാത്രയില്‍ ട്രീ ഹൗസില്‍ താമസിക്കാന്‍ പറ്റിയാലോ. അടിപൊളി എന്നല്ലേ. എങ്കില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ നാഷണല്‍ പാര്‍ക്കുകളില്‍ ഒന്നായ കോസ്റ്റാറിക്കയുടെ പസഫിക് തീരത്തെ മാന്വേല്‍ അന്റോണിയോയിലേക്ക് പോയാലോ. ഇവിടെയൊരു പ്രത്യേകതയുണ്ട്; കാട്ടിനുള്ളില്‍ മരങ്ങള്‍ക്ക് മുകളില്‍ വീണുപോയ വിമാനം പോലെ ഒരു ഹോട്ടല്‍. 

home

കോസ്റ്റാറിക്കന്‍ കാടിന്റെ ഹൃദയഭാഗത്തുള്ള കോസ്റ്റ വെര്‍ഡെ ഹോട്ടല്‍ സമുച്ചയത്തിനുള്ളിലാണ് അസാധാരണമായ ഈ ഹോട്ടല്‍. ഒരു ബോയിങ് 727 വിമാനം രൂപമാറ്റം വരുത്തിയാണ് ഈ നിര്‍മിച്ചിരിക്കുന്നത്.  727 ഫ്യൂസ്ലേജ് ഹോം എന്നാണ് ഈ ഹോട്ടലിന്റെ പേര്. കോസ്റ്റ റിക്ക മഴക്കാടുകള്‍ക്ക് മുകളില്‍ 50 അടി ഉയരത്തിലാണ് ഈ രണ്ട് ബെഡ്‌റൂം വില്ല ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നത്. കാടിലേക്കും കടലിലേക്കുമുള്ള 360 ഡിഗ്രി കാഴ്ചയാണ് ഈ ഹോട്ടലിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം. ഇത് ശരിക്കും വിമാനത്തില്‍ പറക്കുന്ന അനുഭവം തന്നെ നല്‍കും. 

instagram.com/hotelcostaverde

ഇൻഡൊനീഷ്യയില്‍ നിന്നുമുള്ള മരം ഉപയോഗിച്ച് കൈകൊണ്ട് നിര്‍മിച്ച കൗരകൗശല വസ്തുക്കളും വീട്ടുപകരണങ്ങളുമാണ് ഓരോ മുറിയിലും ഒരുക്കിയിരിക്കുന്നത്. രണ്ട് ബെഡ്‌റൂമുകളാണ് ഈ ഹോട്ടലില്‍ ഉള്ളത്. ഒന്ന് വലിയ ഒരു കിടക്കയുള്ളതും മറ്റേ മുറിയില്‍ ചെറിയ രണ്ട് കിടക്കകളുമാണ് ഉള്ളത്. രണ്ട് മുറികള്‍ക്കും പ്രത്യേകം ബാത്ത്‌റൂം സൗകര്യങ്ങളും ഉണ്ട്. ഇതിനൊപ്പം ഒരു ചെറിയ കിച്ചണ്‍ സ്‌പേസും ഡൈനിങ് ഏരിയയും കടല്‍ കാഴ്ചകള്‍ കാണാന്‍ പറ്റുന്ന ഒരു ബാല്‍ക്കണിയും  ഈ വില്ലയിലുണ്ട്. വില്ലയിലേക്ക് കോണിപ്പടികള്‍ വഴി വേണം കയറി എത്താന്‍. 

instagram.com/hotelcostaverde

ദക്ഷിണാഫ്രിക്കന്‍ എയര്‍, ഏവിയങ്ക എയര്‍ലൈന്‍സ് എന്നിവയ്ക്കായി സേവനം നടത്തിയിരുന്ന ഈ വിമാനം സര്‍വീസ് നിര്‍ത്തിയതോടെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇത് കഷണങ്ങളായി പൊളിച്ച് മാറ്റി ഏകദേശം 50 അടി ഉയരത്തില്‍ വച്ച് പുനര്‍നിര്‍മിക്കുകയായിരുന്നു.

Content Highlights:  Airplane Suite in Costa Rica