സിംപിളാണ് ഒപ്പം സ്റ്റൈലിഷും; 'ആറാടുകയാണ്' മോഹന്‍ലാലിന്റെ പുത്തന്‍ ഫ്‌ളാറ്റ്


മോഹൻലാലും ഭാര്യ സുചിതയും | Photo: facebook.com/AnieshUpaasana

കൊച്ചിയില്‍ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടന്‍ മോഹന്‍ലാല്‍. സംവിധായകന്‍ അനീഷ് ഉപാസന മോഹന്‍ലാലിന്റെ പുതിയ ഫ്‌ളാറ്റിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

കൊച്ചിയിലെ കുണ്ടന്നൂരുള്ള ഐഡന്റിറ്റി ബില്‍ഡിങ്ങിലാണ് പുതിയ ഫ്‌ളാറ്റ്. ഇവിടെ അടുത്തടുത്ത രണ്ട് നിലകള്‍ ഒന്നിച്ച് ചേര്‍ത്ത് ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 9000 ചതുരശ്രഅടിയാണ് ഫ്‌ളാറ്റിന്റെ വിസ്തീര്‍ണം.

ഇന്റീരിയര്‍ വര്‍ക്കുകള്‍ താനും ഭാര്യ സുചിതയും ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ അതിന് പ്രധാന്യം കൊടുത്താണ് ഫ്‌ളാറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു. ലളിതവും അതേസമയം, ആഡംബരം ഒട്ടും കുറയാത്തതുമാണ് ഇന്റീരിയര്‍ വര്‍ക്കുകള്‍.

ഉള്ളില്‍ മരക്കൊമ്പുകളടക്കം പിടിപ്പിച്ചിരിക്കുന്ന അക്വേറിയമാണ് സ്വീകരണമുറിയില്‍ സ്വാഗതം ചെയ്യുന്നത്. ഇതിനോട് ചേര്‍ന്ന് മോഹന്‍ലാല്‍ ഇട്ടിമാണി സിനിമയില്‍ ഉപയോഗിച്ച ലാംബ്രട്ട സ്‌കൂട്ടര്‍ വീടിന്റെ എന്‍ട്രസില്‍ കൊടുത്തിരിക്കുന്നു. താരത്തിന് കിട്ടിയ പുരസ്‌കാരങ്ങളെല്ലാം പ്രത്യേകം ഷോക്കേസിലാക്കിയിരിക്കുന്നു.

ഗസ്റ്റ് ലിവിങ്, ഡൈനിങ്, പൂജാമുറി, രണ്ട് അടുക്കളകള്‍ എന്നിവയാണ് താഴത്തെ നിലയിലെ പ്രധാന സൗകര്യങ്ങള്‍. ലിവിങ്, ഡൈനിങ് ഏരിയകള്‍ ഓപ്പണ്‍ സ്റ്റൈലിലാണ് കൊടുത്തിരിക്കുന്നത്. ഇതും അകത്തളം കൂടുതല്‍ വിശാലമായി തോന്നിപ്പിക്കുന്നു.

എല്ലാവര്‍ക്കും മുഖത്തോട് മുഖം കാണാവുന്ന തരത്തില്‍ സര്‍ക്കുലാര്‍ ആകൃതിയിലാണ് ഡൈനിങ് ടേബിള്‍ സെറ്റ് ചെയ്തിരിക്കുന്നത്. വളരെ വിശാലമാണ് ഡൈനിങ് ഏരിയ. അതിവിശാലമായതും എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് വീടിന്റെ അടുക്കളകള്‍.
നാലു കിടപ്പുമുറികളാണ് ഇവിടെയുള്ളത്. ഏറെ വിശാലമായ കിടപ്പുമുറികളാണ് എല്ലാം.

Content Highlights: actor mohanlal, new home at kochi, myhome, celebrity home, veedu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


06:39

അമേരിക്ക, ലണ്ടന്‍, ഫ്രാന്‍സ്...; കുഞ്ഞു കടയിലെ കുഞ്ഞു ലാഭത്തില്‍ 61-ലും മോളിച്ചേച്ചി ലോകയാത്രയിലാണ്

May 26, 2022

Most Commented