വായനയും പുസ്തകങ്ങളും ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. അങ്ങനെ വായനയെ പ്രണയിക്കുന്നവര്‍ക്കായി ഒരു കുഞ്ഞ് ഫ്രീ ലൈബ്രറി ഒരുക്കിയിരിക്കുകയാണ് നടന് മാനവ് കൗള്‍. അതും തന്റെ വീടിന്റെ മുന്നില്‍. ട്വിറ്ററില്‍ ഈ ചെറിയ ലൈബ്രറിയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
വെള്ള നിറത്തില്‍ രണ്ട് സ്റ്റീല്‍ കാലുകളില്‍ പക്ഷിക്കൂട് പോലെയാണ് ലൈബ്രറിയുടെ രൂപം. ‘take a book, return a book എന്ന രീതിയിലാണ് ലൈബ്രറിയുടെ പ്രവര്‍ത്തനമെന്നും താരം ചിത്രത്തോടൊപ്പം കുറിക്കുന്നുണ്ട്.
LITTLE FREE LIBRARY Outside My colony gate ❤️ Take a book - return a book 🌻🙏🏽I feel every colony should have this little library 🙏🏽 #freelibrary pic.twitter.com/AFDWx8BIgK
— मानव (@Manavkaul19) August 24, 2020
POPCO Little Free Library എന്നാണ് ലൈബ്രറിയുടെ പേര്. 'എന്റെ കോളനിയുടെ മുന്നിലെ ചെറിയ ലൈബ്രറി കാണൂ, ഫ്രീയായി ബുക്കുകളെടുക്കാം, പകരം ഒരു ബുക്ക് തരുകയും വേണം. എല്ലാ ഹൗസിങ് കോളനികളുടെ മുന്നിലും ഇത്തരത്തിലൊരു ചെറിയ ലൈബ്രറി വേണമെന്ന് എനിക്ക് തോന്നുന്നു.' മാനവ് കുറിക്കുന്നു.
നിരവധിപ്പേരാണ് മാനവിന്റെ ഈ ലൈബ്രറിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. 'ഞാനും കുറച്ച് ബുക്കുകള്‍ നല്‍കിയിട്ടുണ്ട്, വലിയ സന്തോഷമുണ്ട്' നടി റിച്ച ഛദ്ധ പോസ്റ്റിന് കമന്റ് നല്‍കിയത് ഇങ്ങനെ.
Content Highlights: Actor Manav Kaul has a 'Little Free Library' in his colony