-
പുരയിടം ഉള്‍പ്പെടെയുള്ള 20 സെന്റ് സ്ഥലത്തെ കൃഷിയിടത്തില്‍ കാരക്കുന്ന് എ.യു.പി. സ്‌കൂള്‍ അധ്യാപിക രജനി തിരക്കിലാണ്. പഴ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഔഷധച്ചെടികള്‍, പലയിനം പൂച്ചെടികള്‍. എല്ലാം ഈ വീട്ടുപരിസരത്ത് നിറഞ്ഞിരിക്കുന്നു.
മഴവില്‍ ചോളം, കാട്ടിഞ്ചി, വിവിധ ഇനം ചീരകള്‍, ജര്‍ജീര്‍, ചോേക്ലറ്റ് ക്യാപ്സിക്കം, മണിത്തക്കാളി, റമ്പുട്ടാന്‍, ലെറ്റിയൂസ്, വിയറ്റ്നാം ഏര്‍പി, കുലവഴുതിന, ബീറ്റ് റൂട്ട്, കാബേജ്, ജാപ്പണിക്ക, ഉരുളക്കിഴങ്ങിന് പകരം ഉപയോഗിക്കുന്ന അടതാപ്പ് അങ്ങനെയങ്ങനെ പലതുമുണ്ടിവിടെ. ഓര്‍ക്കിഡുകള്‍ ഉള്‍പ്പെടെ ചെടികളുണ്ട്. 50 ഓളം ഇനം പനനീര്‍പ്പുക്കളും സുഗന്ധം പരത്തുന്നു. പച്ചക്കറികളില്‍ നാടന്‍ ഇനങ്ങള്‍ക്കാണ് പ്രാമുഖ്യം.
ജൈവകൃഷി രീതിയാണ് അവലംബിക്കുന്നത്. കൃഷി ഒരുക്കാന്‍ ഭര്‍ത്താവും സഹായിക്കും. 12 കൊല്ലം മുന്‍പ് പാറക്കല്ലുകള്‍നിറഞ്ഞ പുരയിടമാണ് കൃഷിയോഗ്യമാക്കിയത്. ചെടികളും വിത്തുകളുമൊക്കെ എവിടെക്കണ്ടാലും വാങ്ങും. കൃഷിത്തോട്ടം ഗ്രൂപ്പ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് വിത്തുകള്‍ അധികവും ലഭിക്കാന്‍ സഹായകമായത്.
Content Highlights: a school teacher grow vegetables and fruits in her courtyard
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..