സ്റ്റംമ്പിനും പിച്ചിനും ഇടയില്‍ മാത്രമല്ല ക്രിക്കറ്റ് താരങ്ങളുടെ ജീവിതം. അവര്‍ക്ക് ക്രീസിനോളം പ്രിയപ്പെട്ടതാണ് തങ്ങളുടെ വീടുകളെന്ന് അവയുടെ ഡിസൈനും രൂപ ഭംഗിയും ചിലവഴിച്ച തുകയുമൊക്കെ നോക്കിയാല്‍ മനസിലാകും. സ്കോറിനെക്കുറിച്ച് മാത്രമല്ല വീടിനെക്കുറിച്ചും ഇവര്‍ക്ക് സ്വപ്നങ്ങളുണ്ടായിരുന്നുവെന്നതിന് ഇവരുടെ വീടുകള്‍ തന്നെ സാക്ഷ്യം.
10 ക്രിക്കറ്റ് ഇതിഹാസങ്ങളുടെ വീടുകള്‍
1. മഹേന്ദ്ര സിങ്ങ് ധോണി
ധോണി സ്വന്തമായിട്ട് ഡിസൈന്‍ ചെയ്തതാണ് റാഞ്ചിയിലെ ഈ വീട്. കണ്ടാല്‍ ആരുടെയും കണ്ണൊന്ന് ഉടക്കും. മനോഹരമായ സ്വിമ്മിങ്ങ് പൂളും, വിശാലവും മനോഹരമായ മുറ്റവുമാണ് വീടിന്റെ പ്രത്യേകത.
2. ബ്രെറ്റ് ലീ
ഏകദേശം നാലുമില്ല്യണ് ഡോളറാണ് ഈ ഓസീസ് താരത്തിന്റെ വീടിന് കണക്കാക്കുന്ന ഏകദേശ തുക. പൂളിനും, സ്പായ്ക്കും, ജിമ്മിനും വേണ്ടിയാണ് വീടിന്റെ ഭൂരിഭാഗവും നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ 20 ചതുരശ്ര മീറ്റര്‍ ജിമ്മിന് മാത്രമായുള്ളതാണ്
3. ഷെയിന്‍ വോണ്‍
ബൗളിങ്ങ് ഇതിഹാസം ഷെയിന്‍ വോണിന്റെ വീട്ടില്‍ പത്ത് കാര്‍ ഗ്യാരേജുകളാണ് നല്‍കിയിരിക്കുന്നത്. നാലു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ടെന്നീസ് കോര്‍ട്ടും വീടിന്റെ മുകള്‍ നിലയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഷെയിന്‍ വോണിന്റെ ജെഴ്സി നമ്പറായ 23 ആലേഖനം ചെയ്തിരിക്കുന്ന സ്വിമ്മിംഗ് പൂളാണ് വീടിന്റെ മറ്റൊരു പ്രത്യേകത.
4. ഡേവിഡ് വാര്‍ണര്‍
അഞ്ച് കിടപ്പുമുറികളും അഞ്ച് ബാത്ത് റൂമും ഉള്ള ഈ വീടിന്റെ കണക്കാക്കുന്ന തുക ഏകദേശം 6.5 മില്ല്യണ്‍ ഡോളറാണ്. കടല്‍ തീരത്താണ് ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്.
5. സൗരവ് ഗാംഗുലി
ഇന്നു രാജഭരണമായിരുന്നുവെങ്കില് കൊല്‍ക്കത്തയിലെ യുവരാജാവായിരുന്നേനെ സൗരവ് ഗാംഗുലി. അതുകൊണ്ട് തന്നെ ചെറിയൊരു കൊട്ടാരം തന്നെയാണ് ഗാംഗുലിയുടെ വീട്. 48 കിടപ്പുമുറികളുള്ള ഈ വീട്ടില്‍ ഒരേ സമയം 32 കാറുകള്‍ പാര്‍ക്കുചെയ്യാം.
6. സച്ചിന് തെണ്ടുല്‍ക്കര്‍
മുംബൈയിലെ ബാന്ദ്രയിലാണ് ക്രിക്കറ്റ് ദൈവത്തിന്റെ വീട്. 6000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഈ വീട് 2007ല്‍ 39 കോടി രൂപ ചിലവഴിച്ചാണ് സച്ചിന് നിര്‍മിച്ചത്.
7.മന്‍സൂര്‍ അലി ഖാന് പട്ടൗഡി
പട്ടൗഡിയിലെ നവാബിന്റെ കൊട്ടാരത്തിന് കണക്കാക്കുന്ന ഏകദേശ തുക 750 കോടി രൂപയാണ്. മിനാരങ്ങളും വിശാലമായ മുറ്റവും മട്ടുപ്പാവുകളും അടങ്ങുന്നതാണ് ഈ തൂവെള്ള കൊട്ടാരം. മികച്ച ആര്ക്കിടെക്ച്ചറിനുള്ള അവാര്‍ഡ് ഈ വീടിന് ലഭിച്ചിട്ടുണ്ട്.
8.മൈക്കള്‍ ക്ലര്‍ക്ക്
ഒറ്റനോട്ടത്തില്‍ സിംപിളാണ് മൈക്കള്‍ ക്ലര്‍ക്കിന്റെ ഈ വീട്. ഓസ്ട്രേലിയയിലെ വൗക്ലൂസിലെ 230 ഏക്കര്‍ വരുന്ന എസ്റ്റേറ്റിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. 6.5 മില്ല്യണ്‍ ഡോളറാണ് ഈ വീടിന് ചിലവാകുന്ന ഏകദേശ തുക.
9.റിക്കിപോണ്ടിങ്ങ്
വിശ്രമ ജീവിതം ചിലവഴിക്കാന്‍ റിക്കിപോണ്ടിങ്ങ് നിര്‍മിച്ചതാണ് ഈ വീട്. 7 കിടപ്പുമുറികളുള്ള ഈ വീടിന്റെ മതിപ്പുവില ഏകദേശം 10 മില്ല്യണ്‍ ഡോളറാണണ്. വിശാലമായ ടെന്നീസ് കോര്‍ട്ടും, നീന്തല്‍ കുളവും ഉണ്ട് ഈ വീടിന്.
10.ക്രിസ് ഗെയില്‍
ആഘോഷങ്ങളുടെ രാജാവ് എന്നൊരു വിളിപ്പേര് കൂടി ക്രിസ് ഗെയിലിനുണ്ട്. അതുകൊണ്ട് തന്നെ മൂന്ന് നിലകളിലുള്ള വീട്ടിലെ ഒരു നില മാത്രം ഡാന്‍സ് ഫ്ളോറിനായി നീക്കിവെച്ചിട്ടുണ്ട്. വലിയൊരു തിയേറ്ററും ജമൈക്കയിലുള്ള ഈ വീട്ടില്‍ നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..