പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അനാദിയായ ആത്മൈക്യത്തെ തുല്യമായി ആശ്രയിച്ചാണ് ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത്. വേദങ്ങള്‍, വേദാംഗങ്ങള്‍, ദര്‍ശനങ്ങള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ മുതലായ വലിയ വിജ്ഞാനശാഖകളുടെ ഉടമകളാണ് ഭാരതീയര്‍. 

ഈ വിജ്ഞാനശാഖകളെ നമ്മുടെ ആചാര്യന്മാര്‍ ഷോഡശവിദ്യകളാലും അഷ്ടാദശവിദ്യകളാലും തരം തിരിച്ചിരിക്കുന്നു. ഇതില്‍ പ്രാധാന്യം ചതുര്‍മുഖനായ ബ്രഹ്മാവില്‍ നിന്ന് ഉത്ഭവിച്ചചതുര്‍വേദങ്ങള്‍ക്കുതന്നെയാണ്.

ബ്രഹ്മാവിന്റെ കിഴക്കെ മുഖത്തുനിന്ന് ഋഗ്വേദവും, അതിന്റെ ഉപവേദമായ ആയുര്‍വേദവും, തെക്കേ മുഖത്തുനിന്ന് യജുര്‍വേദവും അതിന്റെ ഉപവേദമായ ധനുര്‍വേദവും പടിഞ്ഞാറെ മുഖത്തുനിന്ന് സാമവേദവും അതിന്റെ ഉപവേദമായ ഗാന്ധര്‍വ വേദവും, വടക്കേ മുഖത്തുനിന്ന് അഥര്‍വവേദവും, അതിന്റെ ഉപവേദമായ സ്ഥാപത്യ വേദവും പകര്‍ന്ന് തരികായണ് ചെയ്യുന്നത്. 

ഋഗ്വേദം ഭൂമിയുടെ നിലനില്‍പിന് അധീതമായ പഞ്ചഭൂതങ്ങളുടെയും അതിനോട് ബന്ധപ്പെട്ട എല്ലാ തത്വങ്ങളും, ഗുണങ്ങളും മനസ്സിലാക്കി തരുന്നു. യജുര്‍വേദം ഋഗ്വേദത്തിലൂടെ ലഭിച്ച അറിവുപയോഗിച്ച് ചെയ്യേണ്ടുന്ന കര്‍മങ്ങളെ കുറിച്ച് മനസ്സിലാക്കി തരുന്നു. മേല്‍പറഞ്ഞ പ്രകാരം ഫലവത്താക്കുകയാണ് സാമവേദത്തിന്റെ ധര്‍മം. ഉദാഹരണമായി...

ഋഗ്വേദം - ഭക്ഷണത്തിനുപകരിക്കുന്ന പദാര്‍ഥങ്ങളുടെ അറിവ് ഉണ്ടാക്കുന്നു. യജുര്‍വേദം - ഭക്ഷണയോഗ്യമായി തീര്‍ക്കുന്നു.സാമവേദം - ഭക്ഷണം കഴിച്ച് ആരോഗ്യവാനാക്കുന്നു.
അഥര്‍വവേദം - ഈ ആരോഗ്യം നിലനിര്‍ത്തുവാന്‍ വേണ്ടതായ വഴികള്‍ കാണിച്ചുതരുന്നു. 

അതുകൊണ്ട് അഥര്‍വവേദത്തിന്റെ ഉപവേദമായ സ്വാപത്യവേദത്തിലാണ്. പ്രകൃതിയുടെ അതിശൈത്യത്തില്‍നിന്നും അത്യുഷ്ണത്തില്‍ നിന്നും അതുപോലെതന്നെ തത്തുല്യമായ പ്രതിഭാസങ്ങളില്‍ നിന്നും മനുഷ്യ ശരീരം ജീവജാലങ്ങള്‍ നിലനിര്‍ത്തുന്നതിന് ഉപകരിക്കുന്ന വാസസ്ഥല നിര്‍മാണത്തെപ്പറ്റി പറയുന്നത്. 

അതായത് വിവിധങ്ങളായ കര്‍മങ്ങള്‍ ചെയ്ത് ആര്‍ജിക്കുന്ന ധനധാന്യങ്ങളായാലും ആരോഗ്യമായാലും ഗുണമുണ്ടാക്കി തരുന്നവിധത്തില്‍ അനുഭൂതിയോടുകൂടി നിലനിര്‍ത്തുവാനുള്ള സംവിധാനങ്ങളാണ് വാസ്തുശാസ്ത്രം മനസ്സിലാക്കിതരുന്നത്.

ആയുര്‍വേദത്തില്‍ ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ അനുവദനീയ അനുപാതത്തില്‍ നിലകൊള്ളുന്നത് ആരോഗ്യവും അനുപാതത്തില്‍ വരുന്ന വ്യത്യാസം രോഗവും ആണല്ലോ. അതുപോലെ തന്നെ പഞ്ചഭൗതിക ഘടകങ്ങളായ വെള്ളം (അ...), കാറ്റ് (വായു), വെളിച്ചം (തേജസ്സ്) എന്നിവ മറ്റൊരു ഘടകമായ ഭൂമിയില്‍ ശരിയായ അനുപാതത്തില്‍ ഗൃഹനിര്‍മാണത്തില്‍ കൈകൊണ്ടാല്‍ സുഖവും, സ്വസ്ഥതയും കൈവരുമെന്ന് വാസ്തുശാസ്ത്രം അനുശാസിക്കുന്നു.

 Content Highlight: vastu shastravum prakrithiyum kanippayyur makan krishnan namboodiripad