ഗൃഹനിര്‍മാണത്തിന് കിഴക്ക് കൂടുതലായി ഉയര്‍ന്ന ഭൂമി സ്വീകരിക്കാന്‍ പാടില്ല. അതായത്, പ്ലോട്ടിന്റെ കിഴക്കെ അതിര്. ഒരാള്‍ ഉയരത്തിലോ, ഗൃഹത്തിന്റെ ഒരു നിലയുടെ ഉയരത്തോളമോ ഉയര്‍ന്ന് കിടക്കുന്ന വിധമാണെങ്കില്‍ ഗൃഹ നിര്‍മാണത്തിന് ഉപദേശയോഗ്യമല്ല.

അതുകൊണ്ട് തന്നെ പടിഞ്ഞാറ് വശത്ത് വഴിയുള്ള പ്ലോട്ടുകള്‍ വഴി അഥവാ റോഡിനേക്കാള്‍ ഉയര്‍ന്ന് കിടക്കുകയാണെങ്കില്‍ മണ്ണ് എടുത്ത് റോഡ് ലവലിലേക്ക് താഴ്ത്തുന്നത് ഉത്തമമല്ല.

അതുപോലെതന്നെ തെക്കുവശത്ത് വഴിവരുന്ന പ്ലോട്ടുകളും, ഉയര്‍ന്നാണ് കിടക്കുന്നതെങ്കില്‍ റോഡ് ലവലിലേക്ക് മണ്ണെടുത്ത് താഴ്ത്തി ഗൃഹംവെയ്ക്കുന്നത് ഉത്തമമല്ല.

പ്ലോട്ടുകള്‍ പടിഞ്ഞാറ് ഉയര്‍ന്ന തട്ടുകളായി കിഴക്ക് താഴ്ന്ന് റോഡ് വരുന്ന വിധത്തില്‍ ആകുന്നതും, തെക്ക് ഉയര്‍ന്ന തട്ടുകളായി വടക്ക് താഴ്ന്ന് കിടക്കുന്നതും ആയ വടക്ക് താഴ്ന്ന് കിടക്കുന്നതും ആയ ഭൂമികള്‍ ഗൃഹനിര്‍മാണത്തിന് ഉത്തമമായി സ്വീകരിക്കാവുന്നതാണ്.

പ്ലോട്ടുകള്‍ ദിശക്കനുസരിച്ച് കൃത്യമായ ഒരു ദിക്കിലേക്ക് മുഖമായി അഥവാ ദര്‍ശനമായി വരുക, എന്നതും വാസ്തു ശാസ്ത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

 ആദ്യഭാഗംവായിക്കാം