
പൂജാമുറി കിഴക്കോട്ട് അല്ലെങ്കില്‍ പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിയുമ്പോള്‍ ഏതാണ് ഉത്തമം എന്ന് പൊതുവേ സംശയം വരാറുള്ളതാണ്. പഴയ വീടുകളില്‍ പടിഞ്ഞാറ്റിനി മച്ചില്‍ വെച്ചാരാധന നടത്തുന്ന വിധത്തില്‍ നാലുകാലുള്ള മരപീഠം വെച്ച് ആരാധിക്കുമ്പോള്‍ കിഴക്കു ദര്‍ശനമായിട്ടാണ് ചെയ്തിരുന്നത്.
എന്നാല്‍ ഇന്നത്തെ ഗൃഹങ്ങളിലെ പൂജാമുറി എന്ന് പറയുന്നതിനെ പ്രാര്‍ത്ഥനാമുറി അല്ലെങ്കില്‍ പ്രാര്‍ത്ഥനാസ്ഥാനം ആയി കണക്കാക്കിയാല്‍ മതിയാകും. അതായത് ഫോട്ടോകള്‍ വെക്കുകയും വിളക്ക് കൊളുത്തി പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന മുറികളാണല്ലോ.
മേല്‍പറഞ്ഞതുപോലെത്തെ പ്രാര്‍ത്ഥനാ മുറികളാണെങ്കില്‍ മുകളിലത്തെ നിലയിലും പൂജാമുറിക്ക് സ്ഥാനം നിര്‍ണ്ണയിക്കുന്നതില്‍ ദോഷമില്ല.
കിഴക്കുവശത്തുള്ള പൂജാമുറികളില്‍ ഫോട്ടോ കിഴക്കേഭിത്തിയില്‍ പടിഞ്ഞാറോട്ട് തിരിച്ചും, പടിഞ്ഞാറുവശത്തുള്ള പൂജാമുറികളില്‍ ഫോട്ടോ പടിഞ്ഞാറേ ഭിത്തിയില്‍ കിഴക്കു തിരിച്ചും വെക്കുന്നത് ഉത്തമമാണ്.
തുടരും....