
ഗൃഹങ്ങളുടെ വടക്കേമുറ്റത്ത് അല്ലെങ്കില്‍ കിഴക്കെ മുറ്റത്താണ് തുളസിത്തറയ്ക്ക് സ്ഥാനം നല്‍കേണ്ടത്. ഗൃഹത്തിന്റെ തറ ഉയരത്തിന് സമമായൊ അല്ലെങ്കില്‍ അല്പം കുറഞ്ഞ ഉയരത്തിലോ ദിശക്കനുസരിച്ച് കണക്ക് സ്വീകരിക്കാം.
മുന്‍കാല നാലുകെട്ട് ഗൃഹങ്ങളില്‍ തുളസിത്തറ നടുമുറ്റത്ത് മധ്യത്തില്‍ നിന്ന് കുറച്ചു വടക്കോട്ടും കിഴക്കോട്ടും നീക്കി വരുന്നു. പദങ്ങളില്‍ സ്ഥാനം കൊടുത്ത് നിര്‍മിക്കാറുണ്ട്. നാലുകെട്ട് ഗൃഹത്തിന്റെ കണക്ക് പ്രകാരമുള്ള ദര്‍ശനം ഉള്ളിലേക്ക് ആയി കണക്കാക്കുന്നത് കൊണ്ടാണ് അപ്രകാരം ചെയ്യുന്നത്.
അതുപോലെ തന്നെ ഗൃഹത്തിന്റെ മുഖം കിഴക്ക് ആണെങ്കിലും പടിഞ്ഞാറ് ആണെങ്കിലും തുളസിത്തറ ഗൃഹത്തിന്റെ ദര്‍ശന ഭാഗമായി കിഴക്കേ മുറ്റത്ത് തന്നെയാണ് ഉത്തമം.
ഗൃഹത്തിന്റെ മുഖം തെക്ക് അല്ലെങ്കില്‍ വടക്ക് ആണെങ്കിലും തുളസിത്തറ ഗൃഹത്തിന്റെ ദര്‍ശന ഭാഗമായ വടക്കേ മുറ്റത്ത് തന്നെയാണ് ഉത്തമം.
നാലുകെട്ടല്ലാത്ത പടിഞ്ഞാറ്റിനി അല്ലെങ്കില്‍ തെക്കിനി പ്രാധാന്യമായ ഏകശാല ഗൃഹങ്ങളില്‍ മധ്യത്തില്‍ വരുന്ന പ്രധാന വാതിലിന് നേരെ കിഴക്ക് അല്ലെങ്കില്‍ വടക്ക് വശത്തുള്ള മുറ്റത്ത് തുളസിത്തറ ചെയ്യുമ്പോള്‍ വാതിലിന്റെ മധ്യവും തുളസിത്തറ മധ്യവും ഒരേ രേഖയില്‍ വരാത്തവിധം നിര്‍മിക്കേണ്ടതാണ്. തുളസിത്തറയുടെ ഉയരം ഗൃഹത്തിന്റെ തക്ക ഉയരത്തേക്കാള്‍ കൂടുന്നത് ഉത്തമമല്ല.
സ്ഥാനം നോക്കാതെ തുളസിത്തറ നിര്‍മിച്ചാല്‍ അതുമൂലം ഗൃഹത്തില്‍ വസിയ്ക്കുന്ന എല്ലാവര്‍ക്കും സ്വസ്ഥതക്കുറവ് ഉണ്ടാകുന്നു.