വാസ്തുശാസ്ത്രമനുസരിച്ച് ഗൃഹം രൂപകല്പന ചെയ്യുമ്പോള്‍ ഗൃഹത്തിന്റെ ദര്‍ശനം, അറയളവുമനുസരിച്ച് ചുറ്റളവ് സ്വീകരിക്കുന്നതാണ് ഉത്തമം. 

ഉദാഹരണമായി ഒരു നാലുകെട്ട് ഗൃഹത്തെ പറ്റി ചിന്തിക്കുക , നാല് ഗൃഹങ്ങള്‍ കൂട്ടി ചേര്‍ത്ത് പണി ചെയ്യുന്ന രീതിയാണിത്- കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റി, വടക്കിനി എന്നിവയാണ് മേല്‍പറഞ്ഞ നാല് ഗൃഹങ്ങള്‍. 8-0 കോല്‍ മുതല്‍ ഏത് വലുപ്പത്തിലും ഗൃഹങ്ങള്‍ നിര്‍മിക്കാനുള്ള കണക്കുകള്‍ ശാസ്ത്രത്തില്‍ പറയുന്നുണ്ട്. ഈ കണക്കുകളില്‍ ഉത്തമം ആയതും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഗൃഹത്തിന്റെ ദര്‍ശനം അനുസരിച്ചും യോജിച്ച ചുറ്റളവാണ് സ്വീകരിക്കേണ്ടത്.

കിഴക്കിനിക്ക് വിധിക്കപ്പെട്ട ചുറ്റളവുകള്‍ ധ്വജയോനീ അഥവാ ഏകയോനീ സംഖ്യയില്‍പെട്ട ചുറ്റളവുകള്‍ ആണ്. അതുപോലെ തെക്കിനിക്ക് 3 എന്ന യോനീസംഖ്യയില്‍ പെട്ട ചുറ്റളവുകളും പടിഞ്ഞാറ്റിനിക്ക് 5 എന്ന യോനീ സംഖ്യയില്‍ പെട്ട ചുറ്റളവുകളും വടക്കിനിക്ക് 7 എന്ന യോനീ സംഖ്യയില്‍ പെട്ട ചുറ്റളവുകളുമാണ് സ്വീകരിക്കേണ്ടത്. 

ശാസ്ത്രത്തില്‍ പറയുന്ന ചുറ്റളവുകളില്‍  നക്ഷത്രം, വയസ്സ്, തിഥി, ആയം വ്യയം എന്നിങ്ങനെ ഷഡ്ഡ് വര്‍ഗ്ഗങ്ങളെ കണക്കാക്കി അതില്‍ ഗുണദോഷഫലങ്ങളില്‍ ഉത്തമം, മധ്യമം, അധമം എന്നീ മൂന്ന് തരത്തില്‍ തിരിക്കുകയും ഗൃഹത്തിന്റെ ഭിത്തിപ്പുറം ചുറ്റളവിന് ദരശനം അനുസരിച്ച് ഉത്തമം ആയ ചുറ്റളവ് സ്വികരിക്കുകയും ചെയ്യുന്നു.

കിടപ്പുമുറികളുടെ ഉള്‍ ചുറ്റളവ് അടുക്കള, ഹാള്‍, വര്‍ക്ക് ഏരിയ എന്നീ മുറികളുടേയും ഉള്‍ ചുറ്റളവുകള്‍ നമുക്ക് ദോഷം വരാത്തതും ഗുണം തരുന്നതുമായ ചുറ്റളവുകള്‍ സ്വീകരിക്കുന്നതാണ്. 

ഉപദേശയോഗ്യമായി പറയാനുള്ളത് കിഴക്ക് ദര്‍ശനമായ പടിഞ്ഞാറ്റിനി ഗൃഹങ്ങള്‍ക്ക് 5 എന്ന യോനീ സംഖ്യയില്‍പ്പെട്ട ചുറ്റളവ് സ്വീകരിക്കുന്നതാണ് നല്ലത്.

 Content Highlight: Importance of measurements in vastu,  vaastu and measurements, Kanippayur makan krishnan namboothirippad