മുന്‍കാല ഗൃഹനിര്‍മാണ ശൈലിയില്‍ കുറച്ച് ഭാഗം മാത്രമാണ് മുകളിലത്തെ നിലയിലേക്ക് ഉയര്‍ത്തി എടുക്കാറുള്ളത്. അങ്ങനെ ഉയര്‍ത്തി മാളികയായി നിര്‍മിക്കുന്ന ഭാഗത്തെയാണ് അഥവാ മുറികളെയാണ് തായി ഗൃഹം (പ്രധാന ഗൃഹം) എന്ന് പറയുന്നത്.

ഗൃഹത്തില്‍ രണ്ടാം നിലയില്‍ മുറികള്‍ സ്ഥാനദോഷമില്ലാതെ വരേണ്ടത് സ്വസ്ഥത ഉണ്ടാക്കി തരുന്ന ഗൃഹങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്.

ഗൃഹം കിഴക്ക് ദര്‍ശനമാണെങ്കില്‍ പടിഞ്ഞാറ്റിക്ക് പ്രാധാന്യമുള്ള ഗൃഹമാണ്. അതുകൊണ്ട് തന്നെ പടിഞ്ഞാറ് വശത്തുള്ള മുറികളാണ് രണ്ടാംനിലയില്‍ ഉയര്‍ത്തി ചെയ്യേണ്ടത്. കിഴക്ക് മുന്‍വശം ആകുമ്പോള്‍ മുകളില്‍ മുറികള്‍ പിന്‍വശത്ത് വരുകയും, ഒഴിഞ്ഞുകിടക്കുന്ന ടെറസ് ഭാഗം മുന്‍ വശത്ത് കിഴക്കുവശത്ത് വരുന്ന വിധം ചെയ്യുന്നതുമാണ് ഉത്തമം.

കിഴക്ക്- അതായത് മുന്‍വശത്ത് മുറികള്‍ ഉയര്‍ത്തി പിന്‍വശമായ പടിഞ്ഞാറ് വശത്ത് ടെറസ് ആയി ഒഴിഞ്ഞ് കിടക്കുന്നത്. ഉയര്‍ച്ച ഉണ്ടാക്കി തരുന്ന ഗൃഹനിര്‍മാണത്തിന് യോജിച്ച ലക്ഷണമല്ല.