വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളേറെയായിട്ടും കുട്ടികളുണ്ടാകാതെ വിഷമിക്കുന്ന ദമ്പതികളാണോ നിങ്ങള്‍? എങ്കില്‍ ഇനിപ്പറയുന്ന ഫെങ്ഷുയി ടിപ്പ്സ്  വീട്ടിലൊന്നു പരീക്ഷിക്കൂ 

 

1. വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ടോയ്ലറ്റ്, അടുക്കള എന്നിവ വരുന്നതും പടിഞ്ഞാറ് ഭാഗം ഒഴിഞ്ഞ് കിടക്കുന്നതും കുട്ടികളുണ്ടാവാനുള്ള ഭാഗ്യത്തെ പ്രതികൂലമായി ബാധിക്കും.

2. കുട്ടികളില്ലാത്ത ദമ്പതികള്‍ കിടക്കുന്ന ബെഡ്റൂമിന്റെ പടിഞ്ഞാറ് ഭിത്തിയുടെ മധ്യത്തിലായി 5 നിറത്തിലുള്ള (വെള്ള, മഞ്ഞ, ചുവപ്പ്, പച്ച, നീല) ബള്‍ബുകള്‍ കത്തിച്ചിടുക.

3. മുകളില്‍ പറഞ്ഞ ഭാഗത്ത് കുട്ടികളുടെ ചിത്രം തൂക്കുക. പെണ്‍കുട്ടിയെയാണ് ആഗ്രഹിക്കുന്നത് എങ്കില്‍ പടിഞ്ഞാറ് ഭാഗത്തും ആണ്‍കുട്ടിയെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബെഡ്റൂമിന്റെ വടക്ക് കിഴക്ക് മൂലയിലായും ആണ് കുട്ടികളുടെ ചിത്രം വയ്ക്കേണ്ടത്.

4. പടിഞ്ഞാറ് ഭാഗത്തായിതന്നെ 7 മാതളനാരങ്ങള്‍ പഴങ്ങള്‍ വയ്ക്കുകയും 2 ആഴ്ച കൂടുമ്പോള്‍ മാറ്റി പുറിയത് വെയ്ക്കുകയും ചെയ്യണം.

5. ബെഡ്റൂമിന്റെ പടിഞ്ഞാറ് ഭിത്തിയുടെ മധ്യത്തിലായി കുട്ടികളൊടൊത്തു നില്‍ക്കുന്ന ലാഫിങ്ബുദ്ധയുടെ ചിത്രം വയ്ക്കുക.

6. ദമ്പതികള്‍ കിടക്കുന്ന കട്ടിലിനടുത്തായി വ്യാളി/ഡ്രാഗണ്‍ സ്റ്റാച്ച്യു വെയ്ക്കുക.

7. ബെഡ്റൂമിന്റെ വാതിലിനു പുറത്ത് ഇരുവശത്തുമായി, നിലത്ത് തുമ്പികൈ താഴ്ത്തിയ രണ്ട് ആനയുടെ ശില്പം വെയ്ക്കുക. ഇവ രണ്ടും ബെഡ്റൂമില്‍ നിന്ന് പുറത്തേക്ക് നോക്കുന്നതുപോലെ വേണം വെയ്ക്കാന്‍.

8. കുട്ടികള്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന ദമ്പതിമാര്‍ ഭര്‍ത്താവിന്റെ Nien-yen/Love & relationship ദിശയിലേക്ക് തലവെച്ച് വേണം കിടക്കാന്‍

9. പടിഞ്ഞാറ് ഭാഗത്ത് ടോയ്ലറ്റ് എങ്കില്‍ അത് അവിടെനിന്നും മാറ്റി സ്ഥാപിക്കുന്നതാണ് അഭികാമ്യം. അതിനു സാധിക്കുന്നില്ലെങ്കില്‍ ടോയ്ലറ്റില്‍ ഒരു ചുവന്ന ബള്‍ബ് ദിവസത്തില്‍ 3 മണിക്കൂറെങ്കിലും കത്തിച്ചിടുക.

10. കിഴക്ക് ഭാഗത്തായി ടോയ്ലറ്റ് വരുന്നത് ദമ്പതികളുടെ, ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള ഭാഗ്യത്തെ പ്രതികൂലമായി ബാധിക്കും