ശിച്ച് മോഹിച്ച് വീട് നിര്‍മിച്ചു. എന്നാല്‍ അവിടെ മനഃസമാധാനത്തോടെ താമസിക്കാന്‍ കഴിയാതെ വന്നാലോ! നമ്മളുമായി സ്ഥിരം കലഹത്തിന് വരുന്ന അയല്‍ക്കാരും നമ്മെക്കുറിച്ച് അനാവശ്യമായി മറ്റുള്ളവരോട് കുറ്റം പറഞ്ഞുനടക്കുന്നവരും നമ്മള്‍ക്ക് ഉണ്ടാക്കുന്ന മാനസിക വ്യഥ ചില്ലറയല്ല. ഇങ്ങനെയുള്ള ശല്യക്കാരായ അയല്‍ക്കാരില്‍ നിന്നും അവരുണ്ടാക്കുന്ന പ്രശ്നങ്ങളില്‍നിന്നും രക്ഷനേടാനുള്ള ഫെങ്ഷുയി മാര്‍ഗ്ഗങ്ങള്‍.

1. പ്രശ്നക്കാരായ അയല്‍ക്കാരുടെ വീടിന്റെ ദിശയിലേക്ക് നമ്മുടെ വീടിന്റെ പുറംഭിത്തിയില്‍ മുഖം നോക്കുന്ന ഒരു ചെറിയ കണ്ണാടി തൂക്കിയിടുക. അവിടെ നിന്ന് വരുന്ന -ve ഊര്‍ജ്ജത്തെ അങ്ങോട്ടു തന്നെ തിരിച്ചു വിടാനും അത് നമ്മെ ബാധിക്കാതിരിക്കാനും ഇത് ഉപകരിക്കും.

2. അയല്‍ക്കാരുടെയും നമ്മുടെയും വീടിനിടയിലുള്ള ഭാഗത്ത് നമ്മുടെ മുറ്റത്തായി ഒരു ആമ്പല്‍ക്കുളത്തില്‍ (ചുരുങ്ങിയത് 3 അടി വ്യാസമുള്ളത്) വെള്ളം നിറച്ചിടുകയും അതില്‍ ചുവന്ന വര്‍ണ്ണത്തിലുള്ള പൂക്കള്‍, പ്ലാസ്റ്റിക്കോ ഒറിജിനിലോ ഇടുകയും ചെയ്യാം. ഇരുവീടുകളും തമ്മിലുള്ള സംഘര്‍ഷഭരിതമായ നെഗറ്റീവ് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യാന്‍ ഈ വെള്ളം ഉപകരിക്കും. ചുവന്ന പൂക്കള്‍ കലഹത്തിന്റെ ഊര്‍ജ്ജത്തെ ശമിപ്പിക്കുന്നതിനും നല്ലതാണ്.

3. നമ്മുടെ വീട്ടില്‍ രാവിലെയും വൈകിട്ടും കുന്തിരിക്കം, സാമ്പ്രാണി മുതലായ സുഗന്ധങ്ങള്‍ പുകയ്ക്കുന്നതും അയല്‍ക്കാരുമായുള്ള കലഹവും ശത്രുതയും ശമിപ്പിക്കും. ചുരുങ്ങിയത് 3 ആഴ്ച അടുപ്പിച്ച് സ്ഥിരമായി പുകയ്ക്കണം.

4. ചില കണ്‍സള്‍ട്ടന്‍സ് ശത്രുതയുള്ള വീടിനഭിമുഖമായ നമ്മുടെ വീടിന്റെ പുറംഭിത്തിയില്‍ പക്വാ കണ്ണാടി സ്ഥാപിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കാറുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുക വഴി കണ്ണാടിയില്‍ കാണുന്ന വീട് അടിക്കടി അധഃപതിക്കുകയും അത് മൂലമുള്ള കര്‍മ്മദോഷം നമ്മള്‍ അനുഭവിക്കേണ്ടിവരികയും ചെയ്യും. അതിനാല്‍ സാധാരണ മുഖം നോക്കുന്ന കണ്ണാടി വയ്ക്കുന്നതാണുചിതം.