വീടുകളെപറ്റിയുള്ള മലയാളികളുടെ നൊസ്റ്റാള്‍ജിയയുടെ ആകെ തുകയാണ് വരിക്കാശ്ശേരിമന. വരിക്കാശ്ശേരിയെന്നു പറയുന്നതിനേക്കാൾ നീലകണ്ഠന്റെ മംഗലശ്ശേരിയെന്നു പറയാനായിരിക്കും മലയാളികൾക്കിഷ്ടം. ലാലേട്ടന്‍ മീശ പിരിച്ച ദേവാസുരവും നരസിംഹവുമെല്ലാം വരിക്കാശ്ശേരിമനയെ മലയാളിയില്‍ പ്രതിഷ്ഠിക്കുകയായിരുന്നു.

Varikkasseri
ഫോട്ടോ : ടി.ജി.ദിലീപ്‌

കേരളത്തിലെ വാസ്തുശില്‍പ്പ രീതി എന്തായിരുന്നുവോ അതിന്റെ ആകെ തുകയാണ് വരിക്കാശ്ശേരി മന. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ അര്‍ത്ഥത്തിലും അടിമുടിയൊരു മലയാളി വീട്. അതുകൊണ്ട് തന്നെ ഒരോ മലയാളിയും ആഗ്രഹിക്കുന്നത് ഒരു കൊച്ചു വരിക്കാശ്ശേരി മന നിര്‍മിക്കാനാകും.  സമീപകാലത്ത് നിര്‍മിച്ച വീടുകളില്‍ എവിടെയെങ്കിലുമൊരു വരിക്കാശ്ശേരി ടച്ചില്ലാത്തവ കണ്ടെടുക്കുക പ്രയാസമായിരിക്കും. 

varikkasseri
photo credit: chithralokam blogspot.in

കേരളത്തില്‍  രാജഭരണകാലത്ത് നാടുവാഴികളുടെ കിരീടധാരണം നടത്തിയിരുന്നത് ഈ മനയില്‍വെച്ചായിരുന്നു.  പാലക്കാടന്‍ ചൂടും ചൂരുമുള്ള വിശാലമായ പറമ്പില്‍ സ്ഥിതിചെയ്യുന്ന മന പൂര്‍ണമായും വെട്ടുകല്ലിലാണ് നിര്‍മിച്ചിരിക്കുന്നത്. മൂന്നുനിലകളിലുള്ള മനയുടെ ഒന്നാംനിലയില്‍ നാല് കിടപ്പുമുറികളും രണ്ട് ഹാളുകളും ക്രമീകരിച്ചിരിക്കുന്നു.

devasuram
ദേവാസുരത്തിലെ വരിക്കാശ്ശേരി

ഇതേ മാതൃകയിലാണ് രണ്ടാം നിലയും കിടപ്പുമുറികളും ക്രമീകരിച്ചിരിക്കുന്നത്. വരിക്കാശ്ശേരിമനയിലെ വലിയപ്ഫന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ അനുജന്‍ നമ്പൂതിരിപ്പാടാണ് വരിക്കാശ്ശേരിയുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്.  സാക്ഷാല്‍ പെരുന്തച്ചനാണ് മനയ്ക്ക് തറക്കല്ലിട്ടത്. നാലുകെട്ടിന്റെ മാതൃക നിര്‍മിച്ചത് വേലനേഴി ജാതവേദന്‍ നമ്പൂതിരിയാണ് 

Varikassery
ഫോട്ടോ : ടി.ജി.ദിലീപ്‌

നാലുകെട്ടും പത്തായപ്പുരയും ഉള്ള മനയുടെ വളപ്പില്‍ ഒരു കൊച്ചു ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ട്. പ്രശസ്തമായ മനയുടെ  അതിലും പ്രശസ്തമായ പൂമുഖം രൂപകല്‍പ്പന ചെയ്തത് കൃഷ്ണന്‍ നമ്പൂതിരിയാണ് മരം ഉപയോഗിച്ച് കടഞ്ഞെടുത്ത തൂണുകളാണ് ഈ പൂമുഖത്തിന്റെ പ്രത്യേകത.  പൂമുഖത്തിന് മുകളിലാണ് തുറസായ ടെറസും ഉണ്ട്. 

1
 ഫോട്ടോ: റിജോഷ്.വി

നടുമുറ്റമുറ്റത്തോട് ചേര്‍ന്ന വടക്കിനി,  തെക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി എന്നിവയുണ്ട്.  കിഴക്കിനിയാണ് ഡൈനിങ്ങ് ഹാളായി ഉപയോഗിക്കുന്നത്. ഹോമം, ഉണ്ണികളുടെ ഉപനയനം, വിവാഹം തുടങ്ങി ആചാരപരമായ ചടങ്ങുകള്‍ നടത്തുന്നത് വടക്കിനിയില്‍ വെച്ചാണ്.

varikkasseri
ഫോട്ടോ : ടി.ജി.ദിലീപ്‌

സ്ത്രീകള്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു മുറിയും ഉണ്ട്. ഇതിന് മേലടുക്കള എന്നാണ് വിളിക്കുന്നത്. മേലടുക്കളയ്ക്ക് പുറമെ വടക്കടുക്കള, കിഴക്കടുക്കള എന്നിങ്ങനെ സ്ത്രീകള്‍ക്ക് ഉപയോഗിക്കാനായി മറ്റു രണ്ട് അടുക്കള കൂടിയുണ്ട്. കൂടാതെ തേവാരപ്പുരയും സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്നതാണ്. 

3
 ഫോട്ടോ: റിജോഷ്.വി

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്തിന് സമീപം പ്രകൃതി സുന്ദരമായ ഗ്രാമത്തിൽ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വരിക്കാശ്ശേരി മനയുടെ പ്രധാന പ്രത്യേകത ഏതു മീനച്ചൂടിലും തണുപ്പുള്ള അകത്തളങ്ങളാണ് .കോൺക്രീറ്റ് കെട്ടിടങ്ങൾ തീ ചൂളകളാകുമ്പോൾ മലയാളിയ്ക്ക് മുന്നിൽ വലിയൊരു പാഠമാണ് ഇൗ മന.

3
 ഫോട്ടോ: റിജോഷ്.വി