ഹോളിവുഡ് സൂപ്പര്‍ ഗായികയും നടിയും മോഡലുമായ റിയാന്നയെ പോലെ സ്‌റ്റൈലിഷാണ് വീടും. അതുകൊണ്ട് തന്നെ റിയാന്ന താമസിച്ചിരുന്ന ന്യൂയോര്‍ക്കിലെ വീടിന് റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കെറ്റില്‍ കണക്കാക്കുന്ന മതിപ്പുവില 110 കോടിരൂപയാണ്. ലഫയേറ്റ് ബില്‍ഡിങ്ങിലെ 11,12 നിലകളിലായി സ്ഥിതി ചെയ്യുന്ന റിയാന്നയുടെ വീട് വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്.

 

rihanna

നാലുവര്‍ഷം മുമ്പ് മാസം 32 ലക്ഷം രൂപയ്ക്കാണ് റിയാന്ന ഈ വീട് വാടകയ്ക്ക് എടുത്തത്.  ഫ്രഞ്ച് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന ആന്റോണി വെര്‍ഗ്ലാസിന്റെ ഉടമസ്ഥതയിലായിരുന്നു ഈ വീട്.  

1
iImage credit TOWN RESIDENTIAL/TNI PRESS LTD. 

മൊത്തം 4,660 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് വീടിനുള്ളത്. 1911ല്‍ പ്രിന്റിങ്ങ് ഹൗസ് ആയി ആരംഭിച്ച കെട്ടിടം 2004ല്‍ ആണ് വീടാക്കി മാറ്റിയത്. ഹോളിവുഡ് ഹില്‍സില്‍ കോടികള്‍ മുടക്കി സ്വന്തമായി വീട് വാങ്ങിയ റിയാന്ന അവിടേക്ക് താമസം മാറ്റിയിരുന്നു. 

4
iImage credit TOWN RESIDENTIAL/TNI PRESS LTD. 

വിശാലതയാണ് ഈ വീടിനെ മനോഹരമാക്കുന്നത്. അടുക്കളയും ബാത്ത് റൂമും, ബെഡ്‌റൂമും എല്ലാം വളരെ വിശാലമാണ്. 

3

നഗരത്തിന്റെ മനോഹാരികതയും സൂര്യപ്രകാശവും നേരിട്ടെത്തുന്ന രീതിയിയിലാണ് വീടിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. വലിയ ജനാലകള്‍ക്ക് അരികെ പാറിപ്പറക്കുന്ന തൂവെള്ള കര്‍ട്ടന്‍, ചുവരുകളുടെ നിറം ഒഫ്  വൈറ്റാണ്. ചാരനിറത്തിന്റെ മനോഹാരിത പരമാവധി ഉപയോഗപ്പെടുത്തിയാണ് വീടിന്റെ ഡിസൈന്‍. 

2
iImage credit TOWN RESIDENTIAL/TNI PRESS LTD. 

rihanna

 

1
iImage credit TOWN RESIDENTIAL/TNI PRESS LTD.