മുപ്പത്തിയൊമ്പത് കോടിയുടെ ആഡംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി ബോളിവുഡ് താരം ജാന്‍വി കപൂര്‍. വീടിനെ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തു വന്നിട്ടില്ല. എന്നാല്‍ സ്‌ക്വയര്‍ ഫീറ്റ് ഇന്ത്യ പുറത്തു വിട്ട വിവരമനുസരിച്ച് മുംബൈയിലെ ജൂഹുവില്‍, പ്രസിദ്ധരായ ബോളിവുഡ് താരങ്ങളുടെ വീടുകള്‍ക്ക് അടുത്താണ് ജാന്‍വിയും തന്റെ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. 

ജൂഹുവിലെ ആര്യ ബില്‍ഡിങില്‍ മൂന്ന് നിലകളിലായി നാലായിരം സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ള അപ്പാര്‍ട്ടുമെന്റാണ് താരം വാങ്ങിയിരിക്കുന്നത്. ആറ് കാറുകള്‍ പാര്‍ക്കുചെയ്യാനുള്ള സ്ഥലവും അപ്പാര്‍ട്ട്‌മെന്റിലുണ്ട്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ് വീട്. അമിതാഭ് ബച്ചന്‍, അജയ് ദേവ്ഗണ്‍, അനില്‍കപൂര്‍ എന്നിവരുടെ അപ്പാര്‍ട്ടുമെന്റുകളും ഇവിടെയാണ്. ഇപ്പോള്‍ ലോകന്ദവാലയില്‍ അച്ഛന്‍ ബോണി കപൂറിനും സഹോദരി ഖുശി കപൂറിനുമൊപ്പമാണ് ജാന്‍വിയുടെ താമസം

അടുത്തിടെ ആലിയ ഭട്ടും ഹൃത്വിക്ക് റോഷനും മുംബൈയില്‍ പുതിയ വീടുകള്‍ സ്വന്തമാക്കിയിരുന്നു. ആലിയക്കും നടനും കാമുകനുമായ രണ്‍ബീര്‍ കപൂറിനും ജാന്‍വിയുടെ അതേ കോംപ്ലക്‌സില്‍ തന്നെയാണ് അപ്പാര്‍ട്ടുമെന്റുകള്‍ ഉള്ളത്. ഹൃത്വിക്ക് റോഷന്‍ ജൂഹുവില്‍ നൂറുകോടിയുടെ വീട് സ്വന്തമാക്കിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Content Highlights: Janhvi Kapoor's new Rs 39 crore home in Mumbai