ണ്ണിന്റെ നിറമുള്ള പ്രകൃതിയോട് ഏറ്റവും ഇണങ്ങിനില്‍ക്കുന്ന ഓര്‍ഗാനിക് വീട്. പ്ലാവും മാവും തണല്‍വിരിയ്ക്കുന്ന പറമ്പിലെ ഈ വീട് കണ്ടാല്‍ ആദ്യം ഒറ്റനിലവീടാണെന്നെ തോന്നു. പക്ഷേ ഒന്നുകൂടി സൂക്ഷിച്ച്  നോക്കിയാല്‍ ഒരു നിലകൂടി കാണാം. അത്രയും ലളിതമായ ഡിസൈനിങ്ങാണ് ഈ വീടിനെ മനോഹരമാക്കുന്നതിലെ പ്രധാന ഘടകം. 

1

വീട്ടിലെവിടെ നിന്നാലും ഭൂമിയില്‍,മണ്ണില്‍ ചവിട്ടിനില്‍ക്കുന്നതിന്റെ അനുഭൂതി അതാണ് ഓര്‍ഗാനിക് വീടുകളെ  വ്യത്യസ്തമാക്കുന്നത്. 

plan 1

2

തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശികളായ ഡോ: സൂര്‍ദാസിന്റെയും ഡോ: മിനുദത്തിന്റേതുമാണ് പൈതൃക ഗൃഹനിര്‍മാണ രീതിയില്‍ പണിത ഈ വീട്. 2015ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ വിസ്തീര്‍ണം 1697 സ്‌ക്വയര്‍ഫീറ്റാണ്. 48.5 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്‌

star

വീടിന്റെ ഫൗണ്ടേഷന്‍ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് കരിങ്കല്ലുകളാണ്. ചുമരില്‍ റാംഡ് എര്‍ത്ത് വാളുകളും (Rammed Earth Wall)ഉപയോഗിച്ചിരിക്കുന്നു. 

2

തറയ്ക്ക് ഓക്‌സൈഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മേല്‍ക്കൂര നിര്‍മാണത്തിന് ആര്‍.സി.സി ഫില്ലര്‍ സ്ലാബുകളും നല്‍കിയിരിക്കുന്നു. മണ്ണ് ഉപയോഗിച്ച് നല്‍കിയ പ്ലാസ്റ്റെറിങ്ങ് വീടിനെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു. മൂന്ന് കിടപ്പുമുറികള്‍, എല്ലാം ബാത്ത് അറ്റാച്ച്ഡ്  ആണ്. 

ലിവിങ്ങ് റൂം,ഫാമിലി ലിവിങ്ങ് റൂം,ഡൈനിങ്ങ് ഹാള്‍, ഡ്രസിങ്ങ് റൂം, അടുക്കള, അടുക്കളയോട് അനുബന്ധിച്ച് വര്‍ക്കേരിയ എന്നിവയാണ് ഈ വീടിന്റെ പ്രധാന ഭാഗങ്ങള്‍. 

 

star 2

wall

 

wall3

wall4

 

dining hall

muttam

 

wall

പ്രൊജക്ട് ഡിസൈന്‍ :
പി കെ ശ്രീനിവാസന്‍ 
വാസ്തുകം ദി ഓര്‍ഗാനിക് ആര്‍ക്കിടെക്ട്സ്
വെസ്റ്റ് ഫോര്‍ട്ട്, തൃശ്ശൂര്‍, Ph: 0487-2382490   
ഇമെയില്‍ : mail@vasthukamarchitects.com......