രു ക്യൂട്ട് വീട്. ഇരുനിലയാണെങ്കിലും ഒരു നില വീടിന്റെ ലുക്ക്. എറണാകുളം പെരുമ്പാവൂരിലെ ബോബന്‍ വര്‍ഗീസിന്റെ കാസാ കരോള്‍ എന്ന വീടിനെ വിശേഷിപ്പിക്കാന്‍ ക്യൂട്ട് എന്നല്ലാതെ മറ്റൊരു വാക്കില്ല 

2
 ഫോട്ടോ:കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ/ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍

മിനിമലസ്റ്റിക്ക് കണ്ടമ്പററി ഡിസൈനില്‍ ആണ് ഈ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബോക്‌സുകള്‍ ഒന്നിനുമുകളില്‍ മറ്റൊന്നായി ഓവര്‍ലാപ്പ് ചെയ്തിരിക്കുന്ന പാറ്റേണിലാണ് വീടിന്റെ രൂപകല്‍പ്പന. ഒരു പാട് തൂണുകളൊന്നും ഇല്ലാത്ത കണ്ടമ്പററി വീട് വേണമെന്നായിരുന്ന ഉടമ ബോബന്‍ വര്‍ഗീസിന്റെ പ്രധാന ആവശ്യം. പണച്ചിലവ് അധികമില്ലാതെ വീട് എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ആര്‍ക്കിടെക്റ്റ് മിനിമലസ്റ്റിക്ക് ശൈലി തന്നെ തിരഞ്ഞെടുത്തത്. 

2
 ഫോട്ടോ:കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ/ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍

പൂര്‍ണമായും വെള്ള നിറത്തിലാണ് വീടിന്റെ ഇന്റീരിയര്‍. മറ്റുനിറങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഹൈലറ്റ് ചെയ്യാനായി ഷോവോളില്‍ ഗാര്‍ഡന്‍ സ്‌റ്റോണും ഒപ്പം വുഡന്‍ എക്സ്റ്റീരിയര്‍ പാനലിങ്ങും നല്‍കിയിട്ടുണ്ട്.

3

പത്ത് സെന്റ് സ്ഥലത്ത് 2200 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ഇരുനില വീട്. മൊത്തം മൂന്ന് ബെഡ്‌റൂമുകള്‍ താഴെ രണ്ടും മുകളില്‍ ഒന്നും.  സ്‌പെയ്‌സ് മാക്‌സിമം ഉപയോഗപ്പെടുത്തിയാണ് ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്.

4

വീടുപണിയുടെ ആരംഭം മുതല്‍ തന്നെ ഓരോ സ്‌റ്റേജും കൃത്യമായി പ്ലാന്‍ ചെയ്ത് ചെയ്തതോടെ 45 ലക്ഷത്തില്‍ വീട് പണി പൂര്‍ത്തിയായി. ഇന്റീരിയറില്‍ അടിസ്ഥാനപരമായ അലങ്കാരങ്ങള്‍ മാത്രം നല്‍കിയപ്പോഴും അത് സിംപിളും എലഗന്റും ആയിരിക്കാന്‍ ആര്‍ക്കിടെക്റ്റ് പ്രത്യേകം ശ്രദ്ധിച്ചു.  വീടിന് അനുബന്ധമായി കാര്‍പോര്‍ച്ചും നല്‍കിട്ടുണ്ട്. വുഡന്‍ ഫ്‌ളോറിങ്ങാണ് കിടപ്പുമുറികളുടെ ഹൈലൈറ്റ്.  11 മാസമെടുത്താണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

kitchen
 ഫോട്ടോ:കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ/:ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍
kitchen
 ഫോട്ടോ:കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ/ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍
kitchen
 ഫോട്ടോ:കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ/ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍
kitchen
 ഫോട്ടോ:കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ/ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍
kitchen
 ഫോട്ടോ:കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ/ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍
kitchen
 ഫോട്ടോ:കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ/ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍
Kitchen
 ഫോട്ടോ:കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ/ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍
7
 ഫോട്ടോ:കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ/ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍
5
 ഫോട്ടോ:കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ/ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍
3
 ഫോട്ടോ:കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ/ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍/
2
 ഫോട്ടോ:കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ/ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍/

പ്രൊജക്ട് ഡിസൈന്‍:

ആര്‍ക്കിടെക്റ്റ്: ഷിന്റോ വര്‍ഗീസ് കാവുങ്ങല്‍
കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോ
ഫോണ്‍: 09895821633