ടിമുടി ലാളിത്യം നിറഞ്ഞ ഇക്കോ ഫ്രണ്ട്ലി വീട്. വയനാട് പനവല്ലി രാജേഷ്- മീര ദമ്പതിമാരുടെ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. 1420 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ സുന്ദര ഭവനം സ്ഥിതി ചെയ്യുന്നത്. പ്രകൃതിസ്‌നേഹികളായ രണ്ട് പേരും  ബെംഗളൂരുവിൽ ഐ.ടി മേഖലയിലെ ജോലി വേണ്ടെന്ന് വച്ചത് പ്രകൃതിയെ ചൂഷണം ചെയ്യുന്ന നഗര ജീവിതത്തോടുള്ള മടുപ്പു കൊണ്ടാണ്.

vaasthukam

വയനാട്ടില്‍ വീട് വെയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഡിസൈനറോട് ആവശ്യപ്പെട്ടതും പ്രകൃതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു വീട് വേണമെന്നായിരുന്നു. പൂമുഖം, അറ്റാച്ച്ഡ് ബാത്‌റൂമോട് കൂടിയ രണ്ട് കിടപ്പുമുറി, ഡൈനിംഗ് ഏരിയ, വര്‍ക്ക് ഏരിയ എന്നിവയടങ്ങിയ ഒരു കൊച്ചു വീടാണ് പ്രകൃതിയോടിണങ്ങിയ, അതെസമയം ചെലവ് കുറഞ്ഞതുമായ വീടുകള്‍ നിര്‍മിക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വാസ്തുകം-ദി ഓർഗാനിക് ആര്‍ക്കിടെക്ടസി'ന്റെ സാരഥി പി.കെ ശ്രീനിവാസന്‍ ഇവര്‍ക്ക് നിര്‍മിച്ച് നല്‍കിയത്.

vaasthukam

vaasthukam

തെങ്ങ് കൊണ്ടുള്ള കഴുക്കോലാണ് ഈ വീടിനു നല്‍കിയിരിക്കുന്നത്. അമ്പത് മുതല്‍ അറുപത് വര്‍ഷം മൂപ്പുള്ള നല്ല നാരുള്ള തെങ്ങിന്റെ തടി കൃത്യമായ പ്രക്രിയകളിലൂടെ സംസ്‌കരിച്ചെടുത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ മരം കൊണ്ടുള്ള കഴുക്കോലിനേക്കാളും ലാഭകരവും ഈട് നില്‍ക്കുന്നതുമാണ് ഇതെന്ന് ഡിസൈനര്‍ പറയുന്നു. 

vaasthukam

vaasthukam

ചുവരുകളില്‍ മഡ് പ്ലാസ്റ്ററിങ്ങാണ് ചെയ്തിരിക്കുന്നത്. ഓക്‌സൈഡ് ഫ്ലോറിങ്ങാണ് അകത്തളങ്ങളില്‍ നല്‍കിയിരിക്കുന്നത്. എട്ട് ഏക്കര്‍ വരുന്ന പുരയിടത്തില്‍ ജൈവ കൃഷിയും ചെയ്യുന്നുണ്ട് ഈ ദമ്പതികള്‍. ഏത് വേനലിലും വറ്റാത്ത നീരുറവയായി ഒരു കുളവും ഈ പുരയിടത്തിലുണ്ട്. ഒരു തുള്ളി വെള്ളം പോലും ഉപയോഗിക്കാത്ത ഇക്കോസാന്‍ അഥവാ ഇക്കോളജിക്കല്‍ സാനിറ്റൈസേഷന്‍ രീതിയില്‍ നിര്‍മിച്ച ടോയ്​ലെറ്റാണ് ഈ വീട്ടില്‍ നല്‍കിയിരിക്കുന്നത്. മാലിന്യങ്ങള്‍ കൃത്യം നാലപ്പത്തിയഞ്ച് ദിവസത്തിനു ശേഷം ജൈവവളമാക്കി മാറ്റുന്ന പ്രക്രിയയാണ് ഇത്. 2015 ലാണ് 19. 8 ലക്ഷത്തിന് ഈ വീടിന്റെ പണി പൂര്‍ത്തിയായത്.  

vaasthukam

vaasthukam

vaasthukam

vaasthukam

vaasthukam

പ്രൊജക്ട് ഡിസൈന്‍ :
പി കെ ശ്രീനിവാസന്‍ 
വാസ്തുകം ദി ഓര്‍ഗാനിക് ആര്‍ക്കിടെക്ട്സ്
വെസ്റ്റ് ഫോര്‍ട്ട്, തൃശ്ശൂര്‍, Ph: 0487-2382490   
ഇമെയില്‍ : mail@vasthukamarchitects.com......