ഗരത്തിന്റെ ബഹളങ്ങളും തിരക്കുകളും സ്വകാര്യതയിലെക്ക് കടന്നുവരാതെ സ്വഛന്ദമായ അന്തരീക്ഷമുള്ള ഒരു വീടൊരുക്കുക  എന്നത് പലരുടേയും ആഗ്രഹമാണ്. അങ്ങനെയൊരു വീടാണ് എറണാകുളം ജില്ലയിലെ തൈക്കുടത്തുള്ള സര്‍ദാര്‍ മിനി ദമ്പതിമാരുടെ വീട്. കാഴ്ചയില്‍ മാത്രമല്ല അനുഭവത്തിലും വൈവിധ്യം പുലര്‍ത്തുന്ന ഒരു വീടുവേണമെന്ന സ്വപ്നം ആര്‍ക്കിടെക്ട് ജയദേവാണ് യാഥാര്‍ത്ഥ്യമാക്കിയത്. 4500 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീര്‍ണം. 

bed


കണ്ടമ്പററി ശൈലിയിലുള്ള വീടുകള്‍ കണ്ടിട്ടുള്ള ഏതോരാള്‍ക്കും തീര്‍ത്തും അപരിചിത്വമായിരിക്കും ഈ വീട് സമ്മാനിക്കുക.  പുറംകാഴ്ചകള്‍ക്ക് പ്രാധാന്യമില്ലാതെ തവിട്ടും വെള്ളയും നിറത്തിലുള്ള പരുക്കന്‍ പ്രതലത്തോടു കൂടിയ പല ലെയറിലും ലെവലിലും ഉള്ള ഭിത്തികള്‍. മുന്‍ഭാഗത്തെ ജനലുകള്‍ പരമാവധി കുറച്ചപ്പോഴും വീടിനകത്ത് ആവശ്യമായ വെളിച്ചവും വായുവും കൃത്യമായി എത്തുന്നുണ്ട്.  വീടിന്റെ മേല്‍ക്കൂരയും വിവിധ ലെവലുകളിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

bed


തെക്ക് ദിശക്ക് അഭിമുഖമായുള്ള ഈ വീടിന്റെ ഗേറ്റ് കടന്നു ചെല്ലുന്നത് രണ്ടു കാറുകള്‍ ഇടുവാന്‍ സൗകര്യം ഉള്ള പോര്‍ച്ചിലേക്കാണ്. വശത്തായി വുഡന്‍ ബ്ലൈന്റ്‌സ് കൊണ്ട് മറച്ച ഒരു പാസേജ്. പ്രധാന വാതില്‍ തുറന്ന് ചെല്ലുന്നത് ഒരു ഫോയറിലേക്കാണ്. അവിടെ നിന്നും ലിവിംഗിലേക്ക്.  അകത്തളങ്ങള്‍ വിശാലമായി തോന്നുവാനായി പരമാവധി ചുവരുകള്‍ കുറച്ചു. ഗ്രേയുടേയും വെള്ള നിറത്തിന്റെയും വ്യത്യസ്ഥമായ പാറ്റേണുകളാണ് ചുവരിനും റൂഫിനും നല്‍കിയിരിക്കുന്നത്.  ഒറിജിനല്‍ വുഡ്ഡില്‍ ഒരുക്കിയിരിക്കുന്ന ഫ്‌ലോറിംഗിലെ''വുഡന്‍ പാറ്റേണ്‍'' കിച്ചണ്‍ കൗണ്ടറിലേക്കും സ്റ്റെയര്‍കേസിലേക്കും കടന്നു മുകള്‍ നിലയിലേക്കും കിടപ്പുമുറികളിലേക്കും ചെല്ലുന്നുണ്ട്.  

14

വളരെ സൂക്ഷമതയോടെയാണ് ഈ വീട്ടിലെ വെളിച്ചം ക്രമീകരിച്ചിരിക്കുന്നത്. പകല്‍ സമയത്ത്  നരിട്ടല്ലാതെ കോര്‍ട്യാഡിലൂടെയു മറ്റും ''ഫില്‍റ്റര്‍'' ചെയ്തു കടന്നുവരുന്ന സൂര്യപ്രകാശം അകത്തളത്തിനു വ്യത്യസ്ഥമായ ഒരു മൂഡ് നല്‍കുന്നു. രാത്രിയിലെ നിലാവെളിച്ചവും ഒപ്പം കസ്റ്റമെയ്ഡ് ഇലക്ട്രിക്കല്‍ വിളക്കുകളും നല്‍കുന്നത് മറ്റൊരു അന്തരീക്ഷമാണ്. 

12

കല്‍വിളക്കും മല്‍സ്യങ്ങളും പോളപ്പൊട്ടനും കുളവാഴയുമെല്ലാം ഉള്ള  വാട്ടര്‍ബോഡിയോടുകൂടിയ, നീളമേറിയ കോര്‍ട്യാഡും ഡെക്കും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്. തൊട്ടപ്പുറത്ത് ഒരു അരുവിയില്‍ ഒഴുകുന്ന വെള്ളം ശബ്ദം കേട്ടാല്‍ അല്‍ഭുതപ്പെടേണ്ട അത് ഈ വാട്ടര്‍ബോഡിയില്‍ സ്ഥാപിച്ചിട്ടുള്ള ചെറിയ സ്പൗട്ടില്‍ നിന്നും വരുന്നതാണ്. ഇതിനോട് ചേര്‍ന്നുള്ള ചുവരില്‍ ചാരനിറത്തിലുള്ള തുമ്പികളുടെ വലിയ രൂപങ്ങള്‍ പതിച്ചുവച്ചിരിക്കുന്നു ഇതിന്റെ വശത്തായാണ് ഏറ്റവും കൂടുതല്‍ ''ആക്ടിവിറ്റീസ്'' ഉള്ള ഡൈനിംഗും കിച്ചണുമെല്ലാം ക്രമീകരിച്ചിരിക്കുന്നത്.  

വീട്ടുകാരുടെ ജീവിത ശൈലിക്കിണങ്ങും വിധം ഓപ്പണ്‍ കിച്ചണാണ് നല്‍കിയിരിക്കുന്നത്. ശ്രദ്ധേയമായ മറ്റൊരു കാര്യം സ്റ്റെയര്‍ കേസിനും കിച്ചണ്‍ കൗണ്ടറും ഒറ്റയൂണിറ്റാണെന്ന് തോന്നും വിധത്തിലുള്ള ഡിസൈനാണ്.  മുകള്‍ നിലയില്‍ നിന്നും നോക്കിയാല്‍ കിച്ചണ്‍ കാണും വിധത്തില്‍ കട്ടൗട്ട് നല്‍കിയിരിക്കുന്നു. കിച്ചണോട് ചേര്‍ന്ന് ചെറിയ വര്‍ക്ക് ഏരിയയും കൊമണ്‍ ടോയ്‌ലറ്റും നല്‍കിയിട്ടുണ്ട്. 

9

നീളമേറിയ വാട്ടര്‍ ബോഡി കാണത്തക്കവിധം താഴത്തെ നിലയില്‍ ഒരു കിടപ്പുമുറിയും മുകള്‍ നിലയില്‍ മൂന്ന് കിടപ്പുമുറികളുമാണ് ഉള്ളത്. എല്ലാകിടപ്പുമുറികളോട് ചേര്‍ന്നും ഡ്രസ്സിംഗ്, ടോയ്‌ലറ്റ് ഇവ കൂടാതെ ഡെക്കുകളും നല്‍കിയിരിക്കുന്നു.  മുകളിലെ  കിടപ്പുമുറികളില്‍ നിന്നും കാണുവിധത്തില്‍ ചെറിയ ലോണില്‍ വളര്‍ന്നു നില്‍ക്കുന്ന സപ്പോട്ടമരത്തില്‍ കായ്കള്‍ വിളഞ്ഞു നില്‍ക്കുന്നുണ്ട്. 

8

സ്വതന്ത്രമായി  വളരുവാനായി റൂഫില്‍ വൃത്താകൃതിയില്‍ വലിയ ദ്വാരങ്ങളും നല്‍കിയിരിക്കുന്നു. ഇത്തരത്തില്‍ പരിമിതികള്‍ മറികടന്നുകൊണ്ട് പ്രകൃതിയെ വീടിനോട് ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഈ വീടിന്റെ പലയിടങ്ങളിലും കാണാന്‍ കഴിയും.  വീടിനകത്തും റൂഫിലും സാധ്യമായിടത്തെല്ലാം ചെടികള്‍ വച്ച്  പച്ചപ്പ് നിറയ്ക്കുവാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇത് വീടിന്റെ അകത്തു നിന്നും മാത്രമല്ല പുറത്തുനിന്നും മനോഹരമായ കാഴ്ചയൊരുക്കുന്നു. 

6

ഒരാളുടെ വീടെന്ന സ്വപ്‌നത്തെ അയാളുടെ ഭാവനകളെ  ഒരു ആര്‍ക്കിടെക്റ്റ് എങ്ങനെയാണ് പൂര്‍ണതയിലെത്തിക്കുന്നത് എന്നതിന് ഈ വീട് മികച്ച ഉദാഹരണമാണ്.  

3

2

1

Content Highlight: Eco friendly home in Ernakulam