1650 സ്ക്വയര്‍ഫീറ്റില്‍ ഒരു മോഡേണ്‍ വീട് അതും 24 ലക്ഷം രൂപ മാത്രം മുതല്‍ മുടക്കില്‍. വളരെ ചെറുതും ആകൃതിയില്ലാത്തതുമായ ഒരു സ്ഥലത്താണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത് സ്ഥലത്തിന്റെ പരിമിതികളെ മറികടക്കാന്‍ വീടിന്റെ രൂപവും സ്ഥലത്തിന്റെ പ്രത്യേക ആകൃതിയും കോര്‍ത്തിണക്കിയാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സ്ഥല പരിമിതി വീടിനകത്തു കയറിയാല്‍ തീരെ അനുഭവപ്പെടാത്ത വിധത്തിലുള്ള മിനിമലിസ്റ്റിക് ഡിസൈന്‍ ശൈലിയാണ് ഡിസൈനര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ പള്ളത്തേരിയിലുള്ള അരുണ്‍ പുളികുളത്തിനു വേണ്ടി ഡിസൈന്‍ ചെയ്ത വീട് നിര്‍മിച്ചിരിക്കുന്നത് ഗ്രീന്‍ ലൈഫ് എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ് ആണ്.എല്ലാ അടിസ്ഥാന സൗകര്യങ്ങളും സമന്വയിപ്പിച്ചിട്ടുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയായത് 2017ല്‍ ആണ്.

തെക്ക് വശത്തേക്കാണ് ഈ വീടിന്റെ വീടിന്റെ മുന്‍വശം വരുന്നത്. സമകാലീന ശൈലിയുടെ ഗാംഭീര്യം വിളിച്ചോതുന്ന 4 കൂറ്റന്‍ പര്‍ഗോളകളാണ് വീടിന്റെ മുഖ്യ ആകര്‍ഷണം.
തേക്കിന് തടിയില്‍ പണിതെടുത്തിരിക്കുന്ന ആധുനിക ശൈലിയിലുള്ള മുന്‍വാതില്‍ തുറന്നാല്‍ ലിവിങ് റൂമിലേക്ക് കടക്കാം. ലിവിങ് റൂമും ഡൈനിങ്ങ് റൂമും വേര്‍തിരിക്കുന്നത് 3 അടി മാത്രം വലിപ്പമുള്ള ഒരു ചെറിയ ചുവരും അതിനു മുകളിലായി സ്ഥാപിച്ചിരിക്കുന്ന അക്വാറിയവും ഉപയോഗിച്ചാണ്.
ഡൈനിങ്ങ് റൂമില്‍ നിന്നും അടുക്കളയിലേക്കും കിടപ്പു മുറിയിലേക്കും പ്രവേശിക്കാം, കിടപ്പുമുറിയോടു ചേര്‍ന്ന് തന്നെയാണ് കോമണ്‍ ടോയ്ലെറ്റുള്ളത്.
ആകൃതി രഹിതമായ ഭാഗത്തിനനുസൃതമായി സ്റ്റെയര്‍കേസ് നല്കിയിരിക്കുന്നതിനാല് വീടിനകത്തു സ്റ്റെയര്‍കേസ് മൂലമുള്ള സ്ഥലനഷ്ടവും ഒരു പരിധി വരെ കുറക്കാന്‍ സാധിച്ചിരിക്കുന്നു.വലിപ്പവും ആകൃതിയും കുറഞ്ഞ പ്ലോട്ടുകളില്‍ വാസ്തുശാസ്ത്രപരമായ നിര്‍മിതികള്‍ എന്നും ഒരു വെല്ലുവിളി തന്നെയാണ് എന്നാല്‍ ഈ വീട് 100 % വാസ്തുശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ് നിര്‍മിച്ചിരിക്കുന്നത്.

സ്റ്റെയര്‍കേസ് കയറിച്ചെല്ലുന്നത് അപ്പര്‍ ലിവിങ് ഏരിയയിലേക്കാണ്. മുകളിലത്തെ നിലയില്‍ 1 കിടപ്പുമുറി അറ്റാച്ഡ് ആയും അടുത്ത കിടപ്പുമുറിക്ക് സമീപത്തായി ഒരു കോമണ്‍ ടോയ്ലറ്റും നല്കിയിരിക്കുന്നു.മുന്‍വശത്തുള്ള കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി കിടപ്പുമുറിയില്‍ നിന്നും ഒരു ബാല്‍ക്കണി നല്കിയിരിക്കുന്നു.
പാലക്കാടന്‍ വയലുകളുടെ പച്ചപ്പ് ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ 130 ചതുരശ്ര അടി വരുന്ന പ്രധാന ബാല്‍ക്കണി അപ്പര്‍ ലിവിങ്ങില്‍ നിന്നും പ്രവേശിക്കാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

തീരെ ചെറിയ പ്ലോട്ട് ആയതിനാല്‍ ഒന്നാം നിലയുടെ മുകളിലേക്കുള്ള പ്രവേശനം അകത്തു നിന്നും നല്കിയിരിക്കുന്നു. കോണ്‍ക്രീറ്റ് സ്റ്റൈറിന്റെ അധിക ഭാരം ഒഴിവാക്കാന്‍ സ്റ്റെയര്‍കേസ് തെങ്ങിന്തടിയല് ആണ് പണിതിരിക്കുന്നത്.

8 ഇഞ്ച് കനമുള്ള സിമെന്റ് ബ്ലോക്ക് ആണ് ഈ വീടിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്,മണ്ണിന് ഉറപ്പു കുറവായതിനാല്‍ പില്ലര്‍ ഫൌണ്ടേഷന് ആണ് വീടിനു നല്‍കിയിട്ടുള്ളത്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി മുന്‍വശത്തു കാണുന്ന വാതിലുകളും,ജനാലകളും മാത്രമാണ് തേക്കിന് തടിയില്‍ ബാക്കിയുള്ളവ നന്നായി ഉണങ്ങിയ കരിവാകയിലും നിര്‍മിച്ചിരിക്കുന്നു. ഉള്‍വശത്തെ വാതിലുകള്‍ കംപ്രസ്ഡ് വുഡ് ഉപയോഗിച്ചിരിക്കുന്നു.

വീട് പണിയുടെ ഓരോ ഘട്ടവും കൃത്യമായ കാലയളവുകളില്‍ പൂര്‍ത്തിയാക്കിയതും ആദ്യം ചെയ്തിട്ടുള്ള പ്ലാനില്‍ തന്നെ പണി തീര്‍ക്കാനായതും വീടിന്റെ നിര്‍മാണച്ചെലവും നിര്‍മാണ സാമഗ്രികളുടെ വേസ്റ്റേജും കുറക്കുന്നതിന് സഹായിച്ചു.

തൃശ്ശൂര്‍ അശോക ഹോട്ടലില്‍ റിസപ്ഷന് മാനേജറായി ജോലി ചെയ്യുകയാണ് അരുണ്‍. ഭാര്യ രമ്യ ടാക്സ് കണ്സല്റ്റെന്റായി ജോലി ചെയ്യുന്നു.







ഫോട്ടോ: ഗ്രീന്‍ ലൈഫ്
construction company
green life
vs complex
kalmandapam
palakkad
Ph:9809183491
Reserch centre & H.Office
Tbi , Amal joythi college Koovappally ,Kottayam
PH:9447365988
Email: info@gleskerala.in
web: www.gleskerala.in,
www.gleskerala.com