സിബിന് വി എന്ന നിലമ്പൂര്‍ സ്വദേശിയുടെ വരദാനം എന്ന വീട് ഒരു മാതൃകയാണ്. കോണ്‍ട്രാക്ടറെയും ആര്‍ക്കിടെക്റ്റിനെയും ഒഴിവാക്കി സ്വന്തമായി എങ്ങനെ വീട് നിര്‍മിക്കാമെന്നതിന്റെ ഉത്തമ മാതൃക. വിദേശത്ത് ജോലിചെയ്യുകയായിരുന്ന സുബിന്‍ കോണ്‍ട്രാക്ടറെ ഒഴിവാക്കി നേരിട്ട് പണിക്കാരെ വെച്ച് 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു. ഖത്തറില്‍ ആര്‍ക്കിടെക്റ്റ് അസിസ്റ്റന്റ് ആയ സിബിന് ഈ രംഗത്തുള്ള അനുഭവ പരിജ്ഞാനമാണ് മുതല്‍കൂട്ടായത്.
ഇന്റീരിയറും എസ്റ്റീരിയറും പൂര്‍ണമായും 3ഡി പ്രെസ്പെക്റ്റിവില്‍ ചെയ്തു. വീട് നിര്‍മിക്കുന്ന ജോലിക്കാരുമായി വാട്‌സാപ്പ് വഴിയാണ് സംസാരിച്ചത്. 3ഡി പ്ലാനുകള്‍ പണിക്കാര്‍ക്ക് അയച്ചുകൊടുത്തതിനാല്‍ സിബിന്റെ മനസിലെ പ്ലാന്‍ കൃത്യമായി മനസിലാക്കാന്‍ ജോലിക്കാര്‍ക്ക് ആയി.
സിബിന്‍ സ്വന്തമായി എങ്ങനെയാണ് വരദാനം നിര്‍മിച്ചതെന്നു നോക്കാം
എലിവേഷന്റെ പകുതി ഭാഗം കൊളോണിയല്‍ സ്ലോപും മറ്റു ഭാഗം കണ്ടമ്പററി ശൈലിയിലുമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പാരപെറ്റിനു വിവിധ ഹൈറ്റുകള്‍ നല്‍കിയതിനാല്‍ വീടിനു ഉയരം തോന്നിപ്പിച്ചു.
കോഫി, മഞ്ഞ,ബെയ്ജ്,ഐവറി എക്സ്റ്റീരിയറിന് നല്‍കിയിരിക്കുന്നത്. സിറ്റൗട്ട് ചെറുതാക്കി ആ സ്‌പേസ് കൂടെ ലിവിങ് റൂമില്‍ ഉള്‍പ്പെടുത്തി.
മെയിന്‍ എന്‍ട്രന്‍സിന് അഭിമുഖമായി വരുന്ന ചുമരില്‍ എംഡിഫ് കൊണ്ട് ഓപ്പണ്‍ പൂജ ഏരിയ നല്‍കി. തേക്ക, പ്ലാവ് എന്നീ വുഡ് ഫിനിഷില്‍ ഉള്ള പെയിന്റും നല്‍കി. ചുമരില്‍ വാള്‍ ആര്‍ട്ടും ഉള്‍പ്പെടുത്തി മനോഹരമാക്കിയിട്ടുണ്ട്. ഫ്‌ലോറില്‍ ഐവറി നിറത്തിലുള്ള മാര്‍ബോണറ്റ് ടൈല്‍ നല്‍കി ഇന്റീരിയറിനു മാച്ച് ചെയ്യാന്‍ വേണ്ടി പാസെജിലും ഡൈനിങ് ഏരിയയിലും കോഫീ കളര്‍ ടൈലും നല്‍കി
കിച്ചണും ഡൈനിങ് ഏരിയക്കും ഇടയില്‍ ചെറിയ ബാര്‍ കൗണ്ടര്‍ നിര്‍മിച്ചിട്ടുണ്ട്. ചുമരിനെ മോടിപിടിപ്പിക്കാന്‍ തുര്‍ക്കിഷ് ഹാന്‍ഡ് മെയ്ഡ് ഹാങ്ങിങ് ലൈറ്റുകളും നല്‍കിയിരിക്കുന്നു. ഹാളിന്റെ ഒരു ഭാഗത്തു ടി ഷേപ്പില്‍ ഹോളോ ബ്രോക്കില്‍ ഭിത്തി കെട്ടി ഒരു സൈഡ് ടി.വി യൂണിറ്റിനും മറ്റേ സൈഡ് വാഷ് ബേസിനും ഒരു ഭാഗത്ത് ബുക്ക് ഷെല്‍ഫും നല്‍കി.
ഇതിന്റെ പിറകിലായി കോര്‍ട്ടയാഡും നല്‍കി അതിനു ഉയരം കൂടുതല്‍ കൊടുത്ത് മുകളില്‍ പര്‍ഗോള നല്‍കിയത് മൂലം വീടിന്റെ അകത്തേക്കു കൂടുതല്‍ വെളിച്ചം കൊണ്ടുവരാന്‍ കഴിഞ്ഞു.
കോര്‍ട്യാഡിന്റെ ഒരു ചുമരില്‍ ട്രെസ്സ് വര്‍ക്കിന് ബാക്കിവന്ന ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് ഓപ്പണ്‍ പാര്‍ട്ടീഷന്‍ നല്‍കി അതില്‍ കിച്ചണ് അഭിമുഖമായി വെര്‍റ്റിക്കല്‍ ഫാമിങ്ങും ഉണ്ടാക്കി. ബുക്ക് ഷെല്‍ഫിന്റെ ഉള്‍വശത്ത് കസ്റ്റം മെയ്ഡ് സ്റ്റീല്‍ ചെയര്‍ നല്‍കി സ്‌പേസ് പരമാവധി ലാഭിച്ചു.
ബാസ്റ്റര്‍ ബെഡ്‌റൂമിന് പുറമെ മറ്റൊരു ബെഡ്‌റൂം കൂടിയുണ്ട് വരദാനത്തില്‍. ലിവിങ്ങ് റൂം, ഡൈനിങ്ങ് റൂം, രണ്ട് ബാത്ത്‌റൂമുകള്‍, അടുക്കള സ്റ്റോര്‍ റൂം, വര്‍ക്ക് ഏരിയ എന്നിവയാണ് വീടിന്റെ മറ്റ് പ്രധാനപ്പെട്ട ഭാഗങ്ങള്‍.

ബെഡ് റൂമുകള്‍ക്ക് ഉള്ളില്‍ പ്ലൈ വൂഡില്‍ ഇന്റീരിയര്‍ ഒരുക്കി പെയിന്റ് ഫിനിഷ് നല്‍കി.
1450 square feet home in 16.5 lakhs