തുല്‍നാഥ് സംവിധാനം ചെയ്ത് ദിലീപ് ബാലസുബ്രഹ്മണ്യന്‍, ബബിത ബഷീര്‍ എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച 'ലൗ' എന്ന മിനി വെബ് സീരീസിന്റെ രണ്ടാമത്തെ എപ്പിസോഡ് റിലീസ് ചെയ്തു. 

വയനാട്ടിന്റെ ദൃശ്യ മനോഹാരിതയില്‍ ലോക്ഡൗണ്‍ സമയത്ത് ചിത്രീകരിച്ച ഈ വെബ് സീരീസ്, ഒരിക്കല്‍ വിട്ടു പിരിഞ്ഞ കമിതാക്കള്‍ ലോക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന്  അപ്രതീക്ഷിതമായി കൂടിച്ചേര്‍ന്നതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് വിവരിക്കുന്നത്. 

സംഗീതത്തിനും പ്രാധാന്യം നല്‍കിയിരിക്കുന്ന 'ലൗ'വിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് പ്രദീപാണ്. കാമറ, എഡിറ്റിംഗ് വര്‍ക്കുകള്‍ സംവിധായകന്‍ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എ ആന്‍ ഡി ഫിലിംസ് ‌( A&D Films) നിര്‍മ്മിച്ച 'ലൗ' എസ്സാര്‍ മീഡിയയിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

Content Highlights: Love Malayalam web series, Dileep Subrahmanyam, Babitha Basheer