ഓണ്‍ലൈന്‍ സീരീസ്‌കളുടെ ഈ കാലത്ത് വ്യത്യസ്തമായ പരിചരണവുമായി ഗുട്ടന്‍സ് എന്ന മിനി വെബ്സീരിസ്. യൂട്യൂബിലാണ് ഈ വെബ് സീരീസ് റിലീസ് ചെയ്തിരിക്കുന്നത്. 

ഷയാരി അഷ്‌റിന്‍, അഷെര്‍ അഷ്‌റിന്‍, ആകര്‍ഷ് കോട്ടോല, സൂരജ് ജോസ് തുടങ്ങിയവരാണ് ഗുട്ടന്‍സിന്റെ അണിറയ പ്രവര്‍ത്തകര്‍. 

നമുക്കെല്ലാവര്‍ക്കും മനസ്സിന്റെ താളം നഷ്ടപെടുന്ന ചില നിമിഷങ്ങള്‍ എങ്കിലും ഉണ്ടാകാറില്ലേ. ഒരു സപ്പോര്‍ട്ടിന് ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന സമയം. അതുപോലെ അസ്വസ്ഥരായ നാല് ചെറുപ്പക്കാരും അവര്‍ ഒരുമിച്ച് ചേരുന്ന ഒരു സപ്പോര്‍ട്ട് ഗ്രൂപ്പും അവരുടെ കൗണ്‍സിലര്‍ ആയ ഇഷാനും ചേരുന്നതാണ് ഗുട്ടന്‍സ്. ഗൗരവമുള്ള വിഷയം പ്രേക്ഷകര്‍ക്ക് രസിക്കുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണിത്- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Content Highlights: GUTTANCE Malayalam Web series