സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി ഡിങ്കിരി ഡോല്‍മ എന്ന മലയാളം വെബ് സീരീസ്. അടുപ്പ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വെബ് സീരീസ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നാടക സംവിധായകന്‍ ബിബിന്‍ദാസാണ് കഥയും സംവിധാനവും നിര്‍വഹിച്ചത്.

ബോഡി ഷെയ്മിങ്ങിനെതിരേ ശക്തമായി പ്രതികരിക്കുന്ന ഒരു ഭാഗമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കടയില്‍ സാധനം വാങ്ങാന്‍ പോയ, മുടി നീട്ടി വളര്‍ത്തിയ പയ്യനോട്, മനുഷ്യക്കോലത്തില്‍ നടന്നൂടേ എന്ന് നാട്ടുകാരന്‍ ചോദിക്കുന്ന സീനാണിത്. സീരീസില്‍ ആശാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബിന്‍ദാസ് നാട്ടുകാരന് മറുപടി നല്‍കുന്ന രംഗമാണിത്. 

അവന്‍ മുടി വളര്‍ത്തിയത് അവന്റെ തലയിലല്ലേ തന്റെ പറമ്പിലല്ലല്ലോ എന്നാണ് ആശാന്റെ കഥാപാത്രം നാട്ടുകാരന് നല്‍കുന്ന മറുപടി. ഈ രംഗം ഒട്ടനവധിപേരാണ് പങ്കുവയ്ക്കുന്നത്. 

Content Highlights: Asanum Pullarum, Aduppu, Dinkiri Dolma, Comedy Web Series