ലോകമൊട്ടാകെ ആരാധകരുള്ള വെസ് സീരീസാണ് സ്പാനിഷ് ഭാഷയിലൊരുക്കിയ മണി ഹീസ്റ്റ്. സീരീസിന്റെ നാലാം ഭാ​ഗത്തിൽ പാകിസ്താനിൽനിന്നുള്ള ഹാക്കർമാരിൽ ഒരാളെ അവതരിപ്പിച്ചിരിക്കുന്നത് അജയ് ജേതി എന്ന ഇന്ത്യൻ നടനാണ്. മണി ഹീസ്റ്റിന് ശേഷം പോർച്ചു​ഗീസ് ടിവി സീരീസിൽ വേഷമിടാൻ തയ്യാറെടുക്കുകയാണ് ഈ യുവനടനിപ്പോൾ. റസൂൽ ഖാൻ എന്ന സെെനിക ജനറലിന്റെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 

2017-ലാണ് മണി ഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയിൽ ഒരുക്കിയ ഈ സീരീസ് 'ലാ കാസ ഡി പാപ്പല്‍' എന്ന പേരിൽ  ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്.  അഞ്ച് സീസണുകളിലായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല.

എന്നാല്‍ നെറ്റ്ഫ്‌ളിക്സ് സീരിസ് ഏറ്റെടുത്ത്‌ ഇം​ഗ്ലീഷിൽ ഡബ്ബ് ചെയ്ത് മണി ഹീസ്റ്റ് എന്ന പേരിൽ പുറത്തിറക്കി. വൈകാതെ മണി ഹീസ്റ്റ് ലോകത്താകെ തരംഗമായി മാറി. മണി ഹീസ്റ്റ് ഇന്ത്യയിൽ ഇത്രയും ഹിറ്റാകുമെന്നും താൻ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ലെന്നും അജയ് ജേതി പറയുന്നു. നേരത്തേ ഏതാനും ചിത്രങ്ങളിൽ വേഷമിട്ടിരുന്നുവെങ്കിലും അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. 

അതേ മണി ഹീസ്റ്റ് അഞ്ചാം ഭാ​ഗം ഉടൻ പ്രദർശനത്തിനെത്തും. പത്ത് എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹീസ്റ്റിന് അവസാനമാകുമെന്ന് നെറ്റ് ഫ്ലിക്സ് പ്രഖ്യാപിച്ചു. സീരീസിലെ ഏറ്റവും സംഘർ ഭരിതമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ഇന്റലിജൻസിന്റെ പിടിയിൽ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിൻ കൊള്ളയടിക്കാനെത്തുകയും  തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 3,4 സീസണുകളിൽ ചിത്രീകരിച്ചിരിക്കുന്നത്.  അന്വേഷണ ഉദ്യോ​ഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നിൽക്കുന്നതോടെയാണ്  4-ാമത്തെ സീസൺ അവസാനിച്ചത്. 

Content Highlights: Ajay Jethi Money Heist Indian actor all set to play a major roles in Portuguese TV Series,  La Casa de Papel, season 5 release, Alvato Monte