2011 മുതൽ 2019 വരെ എച്ച് ബി ഒയിൽ സംപ്രേക്ഷണം ചെയ്ത ഇംഗ്ലീഷ് വെബ് സീരിയസ് ആയിരുന്നു ഗെയിം ഓഫ് ത്രോൺസ്. മേക്കിങ്ങിലെ മികവു കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച പരമ്പര നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടി.
ഗെയിം ഓഫ് ത്രോൺസ് അവസാനിച്ചിട്ട് ഒരു വർഷം കഴിയുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകർക്ക് വേണ്ടി ഒരു നന്ദി പ്രകാശനം ഒരുക്കുകയാണ് കേരളത്തിൽ നിന്നുള്ള ഒരു സംഘം. കൊച്ചിയിലെ കോർണിയ ഫിലിം ക്ലബ്ബിന്റെ ബാനറിൽ കുര്യാക്കോസ് കുടശ്ശേരിൽ ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. അജീഷ് പ്രഭാകറിന്റേതാണ് മ്യൂസിക്.
മലയാളികൾക്കിടയിൽ ജനപ്രിയമാക്കിയ എം സോണിനും, പരിഭാഷകരായ ഫഹദ് അബ്ദുൽ, മജീദ് മജിൻ ഫൈസൽ മുഹമ്മദ്, ജിതിൻ മോൻ, അമൃത് രാജ്, വിമൽ കെ കെ തുടങ്ങിയവർക്കുമുള്ള ഒരു നന്ദി പ്രകാശനം കൂടിയാണ് ഈ വീഡിയോ.
എല്ലാ എപ്പിസോഡുകളിലെയും അവസാനത്തെ നാല് സ്ക്രീൻഷോട്ടുകൾ കൂട്ടി ചേർത്തുള്ള ഈ വീഡിയോ ഗെയിം ഓഫ് ത്രോൺസ് അനുഭവങ്ങളിലൂടെ വേഗത്തിലുള്ള സുഖമുള്ള ഒരു യാത്രയാവും.
Content Highlights :web series game of thrones tribute video from kerala