ന്റെ ലെെം​ഗികത വെളിപ്പെടുത്തി ടെലിവിഷൻ അവതാരകനും നിർമാതാവും തിരക്കഥാകൃത്തുമായ വികാസ് ​ഗുപ്ത. താനൊരു ബെെസെക്ഷ്വലാണെന്നും ലിം​ഗഭേദമില്ലാതെ ആളുകളുമായി പ്രണയത്തിലാകുമെന്ന് വികാസ് ​ഗുപത് കഴിഞ്ഞ ദിവസം ഇൻസ്റ്റാ​ഗ്രാമിലൂടെ പ്രഖ്യാപിച്ചു.

ഇത്രയും കാലം പുറത്ത് പറയാൻ ഭയമായിരുന്നു. എന്നാൽ ഇനിയങ്ങനെ ജീവിക്കാനാകില്ല. എന്റെ ലെെം​ഗികത തുറന്ന് പറയാൻ എന്നെ പ്രേരിപ്പിച്ച സുഹൃത്തുക്കൾക്ക് നന്ദി. ഇനിയും തന്നെ ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്താനോ പരിഹസിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഡെറാഡൂൺ സ്വദേശിയായ വികാസ് ​ഗുപത് 2005 മുതൽ ടെലിവിഷൻ രം​ഗത്ത് സജീവമാണ്. ഒട്ടേറെ സീരിയലുകൾക്ക് തിരക്കഥ ഒരുക്കുകയും നിർമിക്കുകയും ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പത്തിലേറെ ടെലിവിഷൻ സീരിയലുകളിൽ അവതാരകനായെത്തുകയും ചെയ്തിട്ടുണ്ട്. 2018-ൽ മികച്ച ടെലിവിഷൻ അവതാരകനുള്ള ലയൺ ​ഗോൾഡ് പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

Content Highlights: Vikas Gupta reveals he is a bisexual