നൃത്തസംവിധായകന്‍ റോബര്‍ട്ട് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി വനിത വിജയകുമാര്‍. ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വനിത.
താനുമായി പ്രണയത്തിലായിരുന്നുവെന്ന വനിതയുടെ വെളിപ്പെടുത്തില്‍ വ്യാജമായിരുന്നുവെന്നും തന്നെ വനിത ചതിക്കുകയായിരുന്നുവെന്നും റോബര്‍ട്ട് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വനിതയിപ്പോള്‍.
'റോബര്‍ട്ട് പറയുന്നത് പച്ചക്കള്ളമാണ്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു. വളരെ കുറിച്ച് കാലം മാത്രം. അതിന് ശേഷം വേര്‍പിരിഞ്ഞു. എന്നോട് പ്രണയം ഇല്ലായിരുന്നുവെങ്കില്‍ റോബര്‍ട്ട് എന്തിന് എന്റെ പേര് കയ്യില്‍ പച്ചകുത്തി. കേവലം ഒരു സിനിമയുടെ പ്രമോഷന് ആരെങ്കിലും അങ്ങനെ ചെയ്യുമോ?'- വനിത ചോദിക്കുന്നു.
റോബര്‍ട്ട് പറഞ്ഞ വാക്കുകള്‍
ഞാനും വനിതയും ചേര്‍ന്ന് ഒരു സിനിമ നിര്‍മിച്ചിട്ടുണ്ട്. എം.ജി.ആര്‍ രജനി കമല്‍ എന്ന പേരില്‍. സംവിധാനം ചെയ്തത് ഞാന്‍ തന്നെയായിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി വനിത ഞാനുമായി പ്രണയത്തിലാണെന്ന് പ്രചരിപ്പിച്ചു. ഗോസിപ്പുകള്‍ പരന്നാല്‍ അത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് അവര്‍ പറഞ്ഞത്. ആ വാര്‍ത്ത പ്രചരിച്ചതിന് തൊട്ടുപിന്നാലെ എന്റെ കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ആരംഭിച്ചു. ഞാനും എന്റെ ഭാര്യയും വനിതയുമായി വഴക്കിട്ടു. സിനിമ പുറത്തിറങ്ങി കഴിഞ്ഞാല്‍ ഇതെല്ലാം ജനങ്ങള്‍ മറക്കുമെന്ന് വനിത ഞങ്ങളോട് പറഞ്ഞു.
15-20 വര്‍ഷങ്ങളായി വനിത ഒരാളുമായി പ്രണയത്തിലാണ്. അവര്‍ ഒറ്റയ്ക്കാണെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ജനശ്രദ്ധ പിടിച്ചു പറ്റാന്‍ എന്തുവേണമെങ്കിലും വനിത ചെയ്യും. ബിഗ് ബോസില്‍ കയറിക്കൂടിയത് അതിന് വേണ്ടിയാണ് റോബര്‍ട്ട് പറഞ്ഞു.
Content Highlights: Vanitha Vijayakumar Robert, actress says they were in a relationship, Robert tattooed her name, Big Boss Tamil