സ്തൂരിമാന്‍ എന്ന സീരിയയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് റബേക്കാ സന്തോഷ്. പരമ്പരയിലെ കാവ്യ എന്ന വക്കീലിന്റെ വേഷം റബേക്കയ്ക്ക് നിരവധി ആരാധകരെയാണ് നേടിക്കൊടുത്തത്. 

ഇപ്പോഴിതാ ആരാധകര്‍ക്ക് മുന്നില്‍ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയണ് താരം. സിനിമാ സംവിധായകനായ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ മനസ് കവര്‍ന്ന ആ നായകന്‍. തന്റെ സഹോദരിയുടെ മകന്റെ മാമോദീസ ചടങ്ങിനിടെ ശ്രീജിത്തിനൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് റബേക്ക. 

'ഒരാള്‍ എനിക്ക് ജീവന്‍ നല്‍കി. മറ്റൊരാള്‍ എന്നെ ഞാനാക്കി മാറ്റി. ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ ദൈവത്തോട് ചോദിക്കേണ്ടത്' എന്ന കുറിപ്പോടെ റബേക്ക പങ്കുവച്ച അമ്മയ്ക്കും ശ്രീജിത്തിനും ഒപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

Rebecca Santhosh

Rebecca Santhosh

നാലു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും മിഴി രണ്ടിലും എന്ന സീരിയലിന്റെ വര്‍ക്കിനിടയിലാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്നും റബേക്കാ മാതൃഭൂമി ഡോട് കോമിനോട് വ്യക്തമാക്കി. ശ്രീജിത്തിന് പുതിയ ചിത്രത്തിന്റെ തിരക്കുക്കളും തനിക്ക് സീരിയല്‍ തിരക്കുകളും ഉള്ളതിനാൽ വിവാഹം ഉടനില്ലെന്നും താരം പറയുന്നു.

കുഞ്ചാക്കോ ബോബന്‍, അതിഥി രവി എന്നിവര്‍ വേഷമിട്ട കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. ബിബിന്‍ ജോര്‍ജ്-നമിതാ പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മാര്‍ഗംകളിയാണ് ശ്രീജിത്തിന്റെ പുതിയ ചിത്രം.

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റബേക്ക.

Content Highlights : Television Actress Rebecca Santhosh In A Relationship with Director Sreejith Vijayan