വാത്സ്യായന്‍ രചിച്ച കാമസൂത്രയെ ആസ്പദമാക്കി വെബ്‌സീരീസ് വരുന്നു. വെബ് സീരീസില്‍ സണ്ണിലിയോണ്‍ അഭിനയിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രാഗിണി എംഎം.എസ് എന്ന സിനിമ നിര്‍മ്മിച്ച ഏക്ത കപൂര്‍ ആണ് വെബ് സീരീസ് നിര്‍മ്മിക്കുന്നത്.

ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പുറത്തിറങ്ങുന്ന സീരീസിന് ഒരു ഇംഗ്ലീഷ് പതിപ്പുമുണ്ടായിരിക്കുമെന്നും അതിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുകയെന്നുമാണ് സൂചനകള്‍. എന്നാല്‍ ഇതേ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തു വന്നിട്ടില്ല.

പതിമൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കാമസൂത്ര എന്ന സംസ്‌കൃത പുസ്തകത്തെ ആസ്പദമാക്കി ഇതിനുമുമ്പ് നിരവധി സിനിമകള്‍ പുറത്തു വന്നിട്ടുണ്ട്. രേഖ, ഇന്ദിരാ വര്‍മ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 1996ല്‍ മീരാ നായര്‍ സംവിധാനം ചെയ്ത കാമസൂത്ര, എ ടെയല്‍ ഓഫ് ലവ് കാന്‍സ് അടക്കം നിരവധി അന്താരാഷ്ട ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയിരുന്നു.

Content Highlights : sunny leonne to act in kamasutra webseries