ഹിന്ദി ബിഗ് ബോസ് തുടങ്ങിയ നാള്‍ മുതല്‍ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന മത്സരാര്‍ഥിയാണ് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. സഹമത്സരാര്‍ഥികളുമായുള്ള വഴക്കുകളും ഷോയില്‍ നിന്നും പുറത്തു പോകുമെന്നുള്ള ഭീഷണികളും വൈകാരികമായ നിമിഷങ്ങളുമായി ശ്രീശാന്ത് എന്നും വിവാദങ്ങള്‍ ഉണ്ടാക്കി കൊണ്ടിരുന്നു. ഇപ്പോള്‍ ശ്രീശാന്തിനെതിരേ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സഹ മത്സരാര്‍ത്ഥി സുരഭി റാണ .
ശ്രീശാന്ത് മാനസികരോഗിയും അവലക്ഷ്ണം പിടിച്ചവനും ആണെന്നണ് സുരഭിയുടെ ആരോപണം. ടാസ്‌ക്കുകള്‍ക്കിടയിലുള്ള ചെറിയ തര്‍ക്കമാണ് സുരഭിയെ ശ്രീശാന്തിന് നേരെ തിരിച്ചത്. ടാസ്‌ക്കുകളില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലാത്ത ശ്രീശാന്ത് ഒഴിവ് കഴിവുകള്‍ പറയുകയാണെന്നും അവര്‍ ആരോപിക്കുന്നു. തനിക്ക് ശ്രദ്ധ കിട്ടാനായി ശ്രീശാന്ത് മനഃപൂര്‍വം ഓരോ അസുഖങ്ങള്‍ അഭിനയിക്കുകയാണെന്നും ഭീഷണി മുഴക്കുകയാണെന്നും ഇവര്‍ പറയുന്നു.
ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാമത് സീസണാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. സല്‍മാന്‍ ഖാനാണ് ഷോയുടെ അവതാരകനായി എത്തുന്നത്. ഷോയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന മത്സരാര്‍ഥിയാണ് ശ്രീശാന്ത്. ആഴ്ചയില്‍ 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ പ്രതിഫലമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഷോ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രീശാന്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആദ്യ ടാസ്‌ക്കിൽ പരാജയപ്പെട്ട ശ്രീശാന്ത് ഷോയില്‍നിന്ന് ഇറങ്ങിപ്പോകുമെന്ന് ഭീഷണിപ്പെടുത്തി. ഇത് മറ്റു മത്സരാര്‍ഥികളില്‍ കടുത്ത അമര്‍ഷമുണ്ടാക്കി. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നുവെന്ന് ആരോപിച്ച് മത്സരാര്‍ഥികളില്‍ പലരും ശ്രീശാന്തിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. മുന്‍ ബിഗ് ബോസ് താരം വികാസ് ഗുപ്ത ശ്രീശാന്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരുന്നു.
Content Highlights: Sreesanth big boss hindi fight with co-contestant surabhi rana sreeshanth surabhi rana fight