സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പ് അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത് ഷോയിലെ ഏറ്റവും കരുത്തനായ മത്സരാര്‍ഥിയാണ്. തുടക്കത്തില്‍ വിവാദ നായകന്‍ ആയിരുന്നുവെങ്കിലും ഇന്ന് ശ്രീശാന്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ശക്തമായ പിന്തുണയുണ്ട്. ശ്രീശാന്ത് ഇത്തവണ വിജയിയാകുമെന്നും പ്രവചനമുണ്ട്.
ശ്രീശാന്തിനെതിരേ പരസ്യമായി ഗൗഹര്‍ ഖാന്‍ രംഗത്ത് വന്നതാണ് ഇപ്പോള്‍ ബിഗ് ബോസില്‍ നിന്നുമുള്ള ഏറ്റവും ചൂടുള്ള വാര്‍ത്ത. ബിഗ് ബോസ് 7ാം സീസണിലെ വിജയിയാണ് നടിയും മോഡലുമായ ഗൗഹര്‍ ഖാന്‍. ബിഗ് ബോസില്‍ അതിഥിയായി എത്തിയതായിരുന്നു അവര്‍. ശ്രീശാന്ത് തന്നോട് മോശമായി പെരുമാറിയെന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും അവര്‍ ഹൗസില്‍ നിന്ന് പുറത്തെത്തിയ ശേഷം ട്വീറ്റ് ചെയ്തു. ഇതിനെതിരേ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി രംഗത്ത് വന്നതോടെ ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്.
ഒരു ടാസ്‌കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് എല്ലാത്തിനും തുടക്കം. അതിഥിയായെത്തിയ ഗൗഹര്‍ ഖാന്‍ ശ്രീശാന്തിനോട് ഒരു ടാസ്‌ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീശാന്ത് കൂട്ടാക്കിയില്ല. മറ്റു മത്സരാര്‍ഥികള്‍ നിര്‍ബന്ധിച്ചപ്പോള്‍ നിയന്ത്രണം വിട്ട ശ്രീശാന്ത് ദേഷ്യം മറച്ചുവയ്ക്കാതെ പെരുമാറി. ഇതാണ് ഗൗഹര്‍ ഖാനെ ചൊടിപ്പിച്ചത്. ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ ദീപികയ്ക്ക് വേണ്ടിയാണ് ഗൗഹര്‍ ശ്രീശാന്തിനോട് ടാസ്‌ക് ചെയ്യാന്‍ ആവശ്യപ്പെട്ടത്.
ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് താന്‍ ഏറെ പിന്തുണച്ചിരുന്ന മത്സരാര്‍ഥി ശ്രീശാന്ത് ആയിരുന്നുവെന്നും എന്നാല്‍ തന്നോട് അദ്ദേഹം മോശമായി പെരുമാറിയെന്നും ഗൗഹര്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
ഗൗഹര്‍ ഖാനെതിരേ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി രംഗത്ത് വന്നു. ദീപികയ്ക്ക് തിളങ്ങണം എങ്കില്‍ ടാസ്‌ക് ചെയ്യാന്‍ അവരോട് പറയണമായിരുന്നുവെന്നും ശ്രീശാന്തിനെ വെറുതെ വിടണമെന്നും ഭുവനേശ്വരി കുമാരി പറഞ്ഞു. പിന്നീട് ഇരുവരും തമ്മില്‍ ട്വീറ്ററില്‍ കടുത്ത വാഗ്വാദമായി.
Content Highlights: sreesanth big boss Gauahar Khan Sreesanth's Wife Bhuvneshwari twitter spat salman khan