ടിക് ടോക്ക് ഉൾപ്പടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന 59 ആപ്ലിക്കേഷനുകൾ നിരോധിച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ തന്റെ ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്.
നടിയും നർത്തകിയുമായ താരകല്യാണിന്റെ മകളായ സൗഭാഗ്യ ടിക് ടോക്കിലൂടെയും ഡബ്‌സ്മാഷ് വീഡിയോകളിലൂടെയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താൻ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചത്.
ടിക് ടോക്കിൽ നിലവിൽ 15 ലക്ഷം പേരാണ് സൗഭാഗ്യയെ പിന്തുടർന്നിരുന്നത്.
"ടിക്ടോക്കിനും 1.5 മില്യൻ ഫോളോവേഴ്സിനും ഗുഡ് ബൈ, ഈ നിരോധനം എന്നെ തകർത്തോ എന്നു ചോദിച്ചവരോട്, ഇതൊരു ടിക് ടോക്ക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഒരു മാധ്യമവും പ്ലാറ്റ്‌ഫോമും ആകാം." അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന്റെ സ്കീൻ ഷോട്ടും പങ്കുവച്ച് സൗഭാഗ്യ കുറിച്ചു.
മകളോടൊപ്പം നൃത്തം ചെയ്തും ഡബ്‌സ്മാഷ് ചെയ്തും അമ്മ താരയും ടിക് ടോക്കിൽ സജീവമായിരുന്നു, ഈയടുത്താണ് സൗഭാഗ്യയും സുഹൃത്ത് അർജുൻ സോമശേഖറും വിവാഹിതരായത്. അർജുനും സൗഭാഗ്യയ്ക്കൊപ്പം നിരവധി ടിക് ടോക്ക് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Content highlights : Sowbhagya Venkitesh deletes Tik Tok Account