പൊന്നോമനയുടെ ചിത്രം ആദ്യമായി പങ്കുവെച്ച് നടി ശാലു കുര്യന്‍. രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ശാലുവിനും ഭര്‍ത്താവ് മെല്‍വിന്‍ ഫിലിപ്പിനും മകന്‍ പിറന്നത്.

കുഞ്ഞ് ജനിച്ച വിവരം ശാലു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. അലിസ്റ്റര്‍ മെല്‍വിന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 

ഇപ്പോള്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ നടി പങ്കുവെയ്ച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'അല്ലുവിന്റെ ആദ്യ ക്രിസ്തുമസ്' എന്ന കുറിപ്പോട് കൂടിയാണ്‌ ചിത്രം പങ്കുവെയ്ച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ShaluKurian (@shalumelvin)

സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങി മിനി സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ പ്രിയങ്കരിയായ നടിയാണ് ശാലു കുര്യന്‍. ഒരു പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. 2017 ലായിരുന്നു ശാലുവിന്റെയും മെല്‍വിന്റെയും വിവാഹം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ShaluKurian (@shalumelvin)

Content Highlights: Shalu Kurian actress shares photo with her baby and husband Melvin Philip