ലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായ നടി ശരണ്യയുടെ നിലയില്‍ നേരിയ പുരോഗതി. ശസ്ത്രക്രിയയ്ക്ക് ശേഷം കണ്ണ് തുറന്ന ശരണ്യ സ്വബോധം വീണ്ടെടുത്തിട്ടുണ്ടെന്നും തളര്‍ന്ന വലതു ഭാഗത്തെ കാലില്‍ തൊടുമ്പോള്‍ സ്പര്‍ശനം അറിയുന്നുണ്ടെന്നും ശരണ്യയുടെ അടുത്ത സുഹൃത്തും നടിയുമായ സീമാ ജി നായര്‍ മാതൃഭൂമി ഡോട് കോമിനോട് വ്യക്തമാക്കി. തുടര്‍ച്ചികിത്സകള്‍ നടത്തി ശരണ്യയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനാകുമെന്ന ശുഭ പ്രതീക്ഷ പങ്കുവച്ച സീമ അതിന് ശരണ്യയെ സഹായിക്കണമെന്നും ശരണ്യയ്ക്കായി പ്രാര്‍ഥിക്കണമെന്നും സുമനസുകളോട് അഭ്യര്‍ത്ഥിക്കുന്നു   

'ഞാന്‍ ഇന്നലെ ശരണ്യയെ കേറി കണ്ടിരുന്നു. കാലില്‍ തൊടുമ്പോഴൊക്കെ അറിയുന്നുണ്ട്. എന്നാല്‍ വലത് കാല്‍ അനക്കാന്‍ അവള്‍ക്ക് പറ്റിയിട്ടില്ല. എന്നിരുന്നാലും തുടര്‍ ചികിത്സകളും ഫിസിയോ തെറാപ്പിയുമൊക്കെ ചെയ്ത് അവളെ പതിയെ സാധാരണ  ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇത് ഏഴാമത്തെ സര്‍ജറിയാണ്. ഓരോ പ്രാവശ്യവും ശസ്ത്രക്രിയ ചെയ്യുമ്പോഴും പിന്നെ വരില്ല എന്ന പ്രതീക്ഷയാണ്. എന്നാല്‍ അതെല്ലാം തെറ്റിച്ചു കൊണ്ടാണ് ഓരോ വര്‍ഷവും സര്‍ജറി വേണ്ടി വരുന്നത്. അവളെ സ്‌നേഹിക്കുന്ന എല്ലാവരും പ്രാര്‍ത്ഥിക്കാണ് അവള്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍.

തുടര്‍ ചികിത്സയിലൂടെ അവളെ നടത്തിക്കാന്‍ കഴിയുമെന്ന് തന്നെയാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരും ഞങ്ങളും അവളെ സ്‌നേഹിക്കുന്ന ഓരോരുത്തരും പ്രതീക്ഷിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും അവളെ തിരിച്ചു കൊണ്ടുവരാനുള്ള വരാനുള്ള ശ്രമമാണ് നടക്കുന്നത്. 

അതിന് എല്ലാവരുടെയും സഹായം വേണം. അസുഖം ഭേദമായി അവള്‍ ജീവിതത്തിരിക്ക് വരുമ്പോഴേക്കും അവളെ ഒന്ന് സെറ്റില്‍ ആക്കാന്‍ നോക്കണം. അതിനുള്ള ശ്രമവും ഇതിനോടൊപ്പം നടക്കുന്നുണ്ട്. ഏറെ നാളായി വാടക വീടുകളിലാണ് അവളുടെയും അമ്മയുടെയും ജീവിതം. ഇനിയും അവര്‍ക്ക് അതിന് ഇട വരാത്ത രീതിയില്‍ സ്വന്തമായി ചെറിയൊരു വീട് അവള്‍ക്ക് ഉണ്ടാക്കി കൊടുക്കാന്‍ സാധിക്കണം". സീമയുടെ വാക്കുകളില്‍ പ്രതീക്ഷ നിറയുന്നു.

കഴിഞ്ഞ ആറ് തവണയും തന്നെ കീഴടക്കാന്‍ വന്ന രോഗത്തെ പൊരുതി തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന പോലെ ഇത്തവണയും ശരണ്യ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നാണ് അവളെ സ്‌നേഹിക്കുന്ന ഓരോരുത്തരും പങ്കുവയ്ക്കുന്ന പ്രതീക്ഷ.

 

ശരണ്യയ്ക്ക് സഹായം നല്‍കാം 

SHARANYA K S
A/C- 20052131013
State bank of India
IFSC-SBIN0007898
Branch- Nanthancode

Content Highlights : Serial Actress Saranya Sasi brain tumor surgery seeking help Seema G Nair