നാലു വർഷം മുൻപ് തന്നെ വിട്ടുപിരിഞ്ഞ മകൻ മാക്സ് വെല്ലിന്റെ ഓർമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് മിനിസ്ക്രീൻ താരം സബീറ്റ ജോർജ്.

‘ എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാലുവർഷം, അമ്മയുടെ കണ്ണീരു തോർന്നിട്ടും. നാലു വർഷം മുൻപ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് എന്റെ മാക്സ്… അതിനു ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല. നീയുമായി ഒത്തുച്ചേരാൻ ഒരു അവസരം സർവ്വേശ്വരൻ തന്നാൽ ഒരു നിമിഷം പോലും ഞാൻ മടിച്ചു നിൽക്കില്ല. കാരണം നീയെന്റെ ജീവിതത്തിലെ നികത്താനാവാത്ത നഷ്ടം സമ്മാനിച്ചാണ് കടന്നു പോയത്. കണ്ണുനീർ നിറഞ്ഞ് കാഴ്ച മങ്ങിയതിനാൽ മമ്മിയ്ക്ക് കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല’ മകന് ചുംബനം നൽകുന്ന ചിത്രത്തിനൊപ്പം സബീറ്റ കുറിച്ചു.

ഏതാണ്ട് ഇരുപത് വർഷത്തിലേറെയായി അമേരിക്കയിലാണ് സബീറ്റയുടെ ജീവിതംം. സബീറ്റയുടെ രണ്ടു മക്കളിൽ മൂത്തയാളാണ് മാക്സ് വെൽ. ജനനസമയത്ത് തലയ്ക്കേറ്റ പരിക്ക് മൂലമാണ് മാക്സ് ഭിന്നശേഷിക്കാരനായി മാറിയത്. പന്ത്രണ്ടാമത്തെ വയസിലാണ് മാക്സ് മരണത്തിന് കീഴടങ്ങുന്നത്. . ഇളയ മകൾ സാഷ ഇപ്പോൾ അമേരിക്കയിൽ പഠിക്കുകയാണ്.

Content Highlights : serial actress Sabitta George about her late son on his death anniversary