സീരിയൽ താരം അർച്ചന സുശീലൻ വിവാഹിതയായി. പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം. ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

"പ്രവീൺ നായരെ വിവാഹം കഴിച്ചു.  ജീവിതത്തിൽ നിന്നെ എനിക്ക് ലഭിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. എന്റെ ജീവിതത്തിൽ സ്നേഹവും സന്തോഷവും നിറച്ചതിന് ഒരുപാട് നന്ദി. വിവാഹവസ്ത്രമായി ലെഹങ്ക ഒരുക്കിത്തന്ന അനു നോബിക്കും ഒരുപാട് നന്ദി.." ചിത്രങ്ങൾ പങ്കുവച്ച് അർച്ചന കുറിച്ചു. സിനിമാ സീരിയൽ രം​ഗത്തെ സഹപ്രവർത്തകരും സുഹൃത്തുക്കളും അർച്ചനയ്ക്ക് ആശംസകൾ നേർ‌ന്നിട്ടുണ്ട്. 

മിനിസ്ക്രീൻ പരമ്പരകളിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അർച്ചന ശ്രദ്ധ നേടുന്നത്. റിയാലിറ്റി ഷോ ആയ ബി​ഗ് ബോസിലും അർച്ചന മത്സരാർഥിയായിരുന്നു. 

ലങ്ക, കാര്യസ്ഥൻ, സുൽത്താൻ, മല്ലു സിം​ഗ്, വില്ലാളിവീരൻ, തിങ്കൾ‌ മുതൽ വെള്ളി വരെ തുടങ്ങി ഇരുപതോളം സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. 

Content Highlights : Serial Actress Archana Susheelan Wedding, ties knot with Praveen