ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ എന്ന സിനിമയില്‍ സാജന്‍ ജോസഫ് ആലുക്ക എന്ന പയ്യനെ പ്രണയിച്ച് പിറകെ നടക്കുന്ന ഷീല പോളിനെ ആരും മറന്നു കാണില്ല. പ്രണയവും പ്രണയനഷ്ടവും കീഴടക്കിയപ്പോള്‍ മീര ജാസ്മിന്‍ അവതരിപ്പിച്ച പ്രിയംവദയോട് വഴക്കിട്ട് പോകുന്ന ദേഷ്യക്കാരിയായ ഷീല പതുക്കെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടി. അതോടൊപ്പം ആ കഥാപാത്രത്തെ അവതരിപ്പിച്ച സാന്ദ്ര എന്ന പെണ്‍കുട്ടിയും.   

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സാന്ദ്ര അഭിനയരംഗത്തെത്തുന്നത്. പിന്നീട് സ്വപ്നക്കൂട്, വാര്‍ ആന്‍ഡ് ലവ്, സിങ്കം 3 തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു. ജ്യോതിക നായികയാകുന്ന കാട്രിന്‍ മൊഴിയിലാണ് അവസാനം വേഷമിട്ടത്. പിന്നീട് ഒരു ഇടവേളയെടുത്തു. കാരണം മറ്റൊന്നുമല്ല ഒരു അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു സാന്ദ്ര. 

സാന്ദ്രയെയും ഭര്‍ത്താവ് പ്രജിനെയും തേടിയെത്തിയത് ഇരട്ടി മധുരമാണ്. ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ വിവരം സാന്ദ്ര തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.

'ചാക്കോച്ചന് ഓര്‍മയുണ്ടോ, കസ്തൂരിമാനിന് ശേഷം ഞാന്‍ താങ്കളോട് മിണ്ടിയിട്ടില്ല'

രണ്ടു വര്‍ഷം മുന്‍പായിരുന്നു സാന്ദ്രയുടെയും അവതാരകനും നടനുമായ പ്രജിന്റെയും വിവാഹം. ഗര്‍ഭകാലത്തെ ചിത്രങ്ങളും വിശേഷങ്ങളും സാന്ദ്ര ആരാധകരുമായി പങ്കുവച്ചിരുന്നു. 

sandra

sandra

വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായെത്തുന്ന വര്‍മയിലാണ് സാന്ദ്ര അഭിനയിച്ചു കൊണ്ടിരുന്നത്. തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്ക് ആണ് ഈ ചിത്രം. എന്നാല്‍ സംവിധായകന്‍ ബാല ചിത്രത്തില്‍ നിന്ന് പിന്‍മാറിയതോടെ ആദിത്യ വര്‍മ എന്ന പേരില്‍ സിനിമ മാറ്റി ചിത്രീകരിക്കുകയാണ്. അര്‍ജുന്‍ റെഡ്ഡിയുടെ സഹ സംവിധായകനായിരുന്ന ഗിരീശായയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ നായകയെയടക്കം മാറ്റി പുന:ചിത്രീകരിക്കുന്നതിനാല്‍ ആദിത്യ വര്‍മയില്‍ ഇനി സാന്ദ്രയുടെ കഥാപാത്രം ഉണ്ടാകുമോ എന്ന് വ്യക്തമില്ല. 

Content Highlights: Sandra Amy actress blessed with twins baby girls with husband actor Prajin kasthooriman fame