ഞായറഴ്ച വിവാഹിതരായ പേളിക്കും ശ്രീനിഷിനും ആശംസകളുമായി അവതാരക രഞ്ജിനി ഹരിദാസ്. ജോലിയുടെ ഭാഗമായി ഫുക്കറ്റിലായിരുന്നതിനാല്‍ വിവാഹത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും ഇരുവര്‍ക്കും ആശംസകള്‍ നേരുന്നതായും രഞ്ജിനി ഫെയ്സ്ബുക്കില്‍ കുറിച്ചു.

രഞ്ജിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് 

പേളിക്കും ശ്രീനിഷിനും ഒരു ജീവിതകാലത്തെ മുഴുവന്‍ സ്‌നേഹവും സന്തോഷവും ആശംസിക്കുന്നു.. നിങ്ങള്‍ ഇരുവരെയും കാണാന്‍ ഏറെ ഐശ്വര്യം തോന്നുന്നു. നിങ്ങളുടെ ഈ സ്‌നേഹം എന്നെന്നും വളരട്ടെ.. എന്നെ ക്ഷണിച്ചതില്‍ മാണി പോള്‍ അങ്കിളിനോട് നന്ദിയും അതോടൊപ്പം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യല്‍ ആയ ഈ ദിവസത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ക്ഷമയും പറയുന്നു..

ജോലിയുടെ ഭാഗമായി ഫുക്കറ്റിലായിരുന്നതിനാല്‍ എനിക്കത് മിസ് ആയി. ഈ വിവാഹമായിരുന്നു ഞാന്‍ പങ്കെടുക്കാനായി ഏറെ ആഗ്രഹിച്ചത്. അവരുടെ ആ പ്രണയത്തിന്റെ തുടക്കം മുതല്‍ ഇതുവരെ അതിന്റെ ചെറിയ ഭാഗമായിരുന്നതിനാല്‍ അവര്‍ വിവാഹിതരായി കാണുന്നത് ആ അദ്ധ്യായത്തിന് ഒരു മികച്ച പരിസമാപ്തിയാകുന്നു. എന്തായാലും പേളിഷിനോട് യഥാര്‍ത്ഥ പ്രണയം തന്നെ അവസാനം വിജയിക്കട്ടെ രഞ്ജിനി കുറിച്ചു.

pearly maaney

മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ രഞ്ജിനിയുടെ സഹമത്സരാര്‍ഥികളായിരുന്നു പേളിയും ശ്രീനിഷും. പരിപാടിക്കിടയില്‍ രഞ്ജിനിയും പേളിയും തമ്മിലുണ്ടായിരുന്ന വഴക്കുകളും പേളിയുടെയും ശ്രീനിഷിന്റെയും പ്രണയത്തെക്കുറിച്ച് രഞ്ജിനി പലപ്പോഴായി പറഞ്ഞ കമന്റകളും ഏറെ ചര്‍ച്ചാവിഷയവുമായിരുന്നു. അതിനാല്‍ തന്നെ പേളി രഞ്ജിനിയെ വിവാഹം ക്ഷണിച്ചിരുന്നുവോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. ഞായറാഴ്ച പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ സത്കാരത്തില്‍ ആരാധകര്‍ ഏറെ ഉറ്റുനോക്കിയിരുന്നതും രഞ്ജിനി ചടങ്ങില്‍ പങ്കെടുക്കുമോ എന്ന് തന്നെയായിരുന്നു.

Content Highlights : Ranjini Haridas Wishes Newly Weds Pearle And Sreenish Big Boss Malayalam