തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് സീരിയല്‍ താരങ്ങള്‍ അടക്കം 20 പേര്‍ പോലീസ് കസ്റ്റഡിയില്‍.  വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് രഹസ്യമായി ഷൂട്ടിങ് നടന്നത്. 

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അയിരൂര്‍ പോലീസ് സ്ഥലത്തെത്തുകയും സീരിയല്‍ താരങ്ങളും ടെക്നീഷ്യന്‍മാരുമടക്കം ഇരുപതോളം പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം നടപടിയുണ്ടാകും. 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ റിസോര്‍ട്ട് അടച്ച് സീല്‍ ചെയ്യുകയും ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.  

മെയ് എട്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നുമുതല്‍ സംസ്ഥാനത്ത് സിനിമ- സിരീയല്‍ എന്നിവയുടെ ഇന്‍ഡോര്‍ ഔട്ട്ഡോര്‍ ഷൂട്ടിങ്ങുകള്‍ നടത്തുന്നതിന് നിരോധനമുണ്ട്. ഇത് ലംഘിച്ചതിനാണ് നടപടി.

Content Highlights: serial crew in police custody for violating covid 19 lock down restriction, thiruvananthapuram,