മകളെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ നടി വനിത വിജയകുമാറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദരാജാണ് പരാതിക്കാരന്‍. തെലുങ്കാന പോലീസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം പരാതി നല്‍കിയത്.
തന്റെ പക്കല്‍നിന്ന് മകളെ വനിത ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് തിരിച്ചയച്ചില്ലെന്നും ആനന്ദരാജ് ആരോപിക്കുന്നു. മകളെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ആനന്ദരാജ് നല്‍കിയിരുന്നു. മകളെ വനിത കടത്തിക്കൊണ്ടു പോയെന്നും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും ആനന്ദരാജ് ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ തെലുങ്കാന പോലീസ് ചെന്നൈ പോലീസുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വനിതയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്.
വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് വനിതയിപ്പോള്‍. ഇ.വി.പി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലാണ് ബിഗ് ബോസിന്റെ സെറ്റൊരുക്കിയിരിക്കുന്നത്.
Content Highlights: police arrest Vanitha Vijayakumar in kidnapping case? daugher jovitha, ex husband anandaraj, big boss 3 tamil, realty show