ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക മനസുകള്‍ കീഴടക്കിയ ജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ പേളിയും ശ്രീനിഷും തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു.
ഇതിനിടെയാണ് ആകാംക്ഷ കൂട്ടിക്കൊണ്ട് പേളിയും ശ്രീനിഷും കഴിഞ്ഞ വര്‍ഷം അവസാനം ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്തു വിട്ടത്. ആ വീഡിയോ പുറത്തു വന്നതിനു ശേഷവും ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.
ടിവി അവതാരികയായും നടിയായുമാണ് പ്രേക്ഷകര്‍ക്ക് പേളിയെ പരിചയം. തമിഴ്-മലയാളം സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ശ്രീനിഷ്. എന്നാല്‍ ബിഗ് ബോസിലൂടെയാണ് ഇരുവരും കൂടുതല്‍ ജനപ്രിയരാകുന്നത്.
Content Highlights : Pearley maaney Sreenish aravind engagement pics, bigboss fames